ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Tuesday, 7 January 2014

അനഘ - അഭിനയ കലയിലെ പുതു പ്രതീക്ഷ


നിമിഷനേരംകൊണ്ടാണ് അനഘയുടെ മുഖത്ത് ഭാവങ്ങള്‍ മിന്നിമറയുന്നത്.ഒരു കഥാപാത്രമായി മാറാന്‍ അവള്‍ക്ക് അത്രയേ സമയം വേണ്ടു.കഥാപാത്രത്തിന്റെ ഭാവം,ചിരി,കരച്ചില്‍,ശരീരചലനം എന്നിവ ആവാഹിച്ച് അവള്‍ അരങ്ങ് തകര്‍ക്കുകയായി. 
സബ്ബ്ജില്ലാ തലത്തില്‍ മോണോ ആക്ടില്‍ അനഘയ്ക്കായിരുന്നു ഒന്നാം സ്ഥാനം. കാസര്‍ഗോഡ് ജില്ലാ മത്സരത്തില്‍ രണ്ടാം സ്ഥാനവും. സബ്ബ്ജില്ലാ ജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ 'ചെമ്പന്‍ പ്ലാവ് ' എന്ന നാടകത്തില്‍ പ്രധാന കഥാപാത്രമായ ചെമ്പന്‍ പ്ലാവിനെ അവതരിപ്പിച്ചത് അനഘയായിരുന്നു.ദുരമൂത്ത മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്ന ചെമ്പന്‍ പ്ലാവിന്റെ ദാരുണമായ അന്ത്യം പകര്‍ന്നാടിയ അനഘ കാണികളെ കണ്ണീരിലാഴ്ത്തി.സബ്ബ്ജില്ലയിലെ മികച്ച നടിക്കുളള സമ്മാനം അനഘയ്ക്കായിരുന്നു. 
സ്ക്കൂളിലെ തിയേറ്റര്‍ ക്ലബ്ബിന്റെ കണ്‍വീനര്‍ കൂടിയാണ് അനഘ.കാനത്തൂര്‍ ഗവ. യു പി സ്കൂളിലെ ഗംഗാധരന്‍ മാസ്റ്ററുടെയും ഇരിയണ്ണി നഴ്സറി സ്കൂള്‍ അധ്യാപികയായ സുധടീച്ചറിന്റെയും മകളാണ്ഏഴാം ക്ലാസുകാരിയായ അനഘ.


No comments:

Post a Comment