ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Thursday, 2 January 2014

ചെമ്പന്‍ പ്ലാവിന് ഒന്നാംസ്ഥാനം


കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി സ്കുള്‍ കലോത്സവങ്ങളിലെ നാടക മത്സരങ്ങളില്‍ മികവു തെളിയിക്കുന്ന കാനത്തൂര്‍ ഗവ യു പി സ്കൂളിനു ഇത്തവണയും വിജയം.കാസര്‍ഗോഡ് സബ്ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സ്കൂളിലെ നാടകസംഘം അവതരിപ്പിച്ച ചെമ്പന്‍ പ്ലാവ് ഒന്നാംസ്ഥാനം നേടി.
കാരൂരിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകം രണ്ടു കുടുംബങ്ങളുടെ സ്നേഹബന്ധത്തിന്റെയും വേര്‍പിരിയലിന്റെയും കഥ പറയുന്നു.എല്ലാത്തിനും സാക്ഷിയായി ചെമ്പന്‍പ്ലാവുണ്ട്.ഭാസ്ക്കരന്റെയും അവറാച്ചന്റെയും ജീവിതത്തിലെ താളവും താളപ്പിഴകളും ചെമ്പന്‍പ്ലാവിനു നന്നായി അറിയാം.ഭാസ്ക്കരന്‍ തന്റെ ജീവിതം ഒടുക്കിയത് ഇതേ പ്ലാവിന്റെ കൊമ്പിലാണ്.ചെമ്പന്‍ പ്ലാവില്‍ കായ്ച അദ്യത്തെ ചക്ക പറിച്ചപ്പോള്‍ പിണങ്ങിനില്‍ക്കുന്ന ഭാസ്ക്കരന്റെ കുടുംബത്തെയാണ് അവറാച്ചന്റെ ഭാര്യ കൊച്ചു ത്രേസ്യക്ക് ഓര്‍മ്മ വന്നത്.അവള്‍ ചക്കതിന്നാന്‍ ഭാസ്ക്കരന്റെ മക്കളെ വിളിക്കുന്നു.അപ്പോഴേക്കും വൈകിപോയിരുന്നു.പ്ലാവിനെ ഉണക്കാനായി ഭാസ്ക്കരന്റെ ഭാര്യ വിഷം കുത്തിവെച്ചത് സങ്കടത്തോടെ കോച്ചുത്രേസ്യയെ അറിയിക്കുന്നു.ചെമ്പന്‍ പ്ലാവിന്റെ ദാരുണമായ മരണരംഗത്തോടെയാണ് നാടകം അവസാനിക്കുന്നത്.
നാടകത്തിലുടനീളം കുട്ടികള്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.ചെമ്പന്‍ പ്ലാവായി വേഷമിട്ട അനഘയെയും അവറാച്ചനായി വേഷമിട്ട അഭിജിത്തിനെയും മികച്ച നടീ നടന്‍മാരായി തെരഞ്ഞെടുത്തു.ഉദയന്‍ കുണ്ടംകുഴിയാണ് നാടകം സംവിധാനം ചെയ്തത്.

1 comment:

  1. കൊച്ചുമിടുക്കര്‍ക്കും അവര്‍ക്ക് പിന്തുണ നല്‍കിയവര്‍ക്കും അനുമോദനങ്ങള്‍

    ReplyDelete