ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Monday, 6 January 2014

തിരുവാതിരക്കളിയില്‍ മികവുകാട്ടി പ്രീതിടീച്ചറും കുട്ടികളും



പ്രീതി ടീച്ചര്‍



പ്രീതി ടീച്ചര്‍ക്ക് ഈ നേട്ടത്തില്‍ അഭിമാനിക്കാം.കാരണം ടീച്ചര്‍ പഠിപ്പിച്ച കുട്ടികള്‍ക്കാണ് തിരുവാതിരക്കളിയില്‍ കാസര്‍ഗോഡ് സബ്ജില്ലയില്‍ ഒന്നാം സ്ഥാനം.പ്രശസ്തരായ നൃത്താധ്യാപികമാര്‍ പഠിപ്പിച്ച ടീമുകളോടു മത്സരിച്ചാണ് കുട്ടികള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
കാനത്തൂര്‍ ഗവ.യു പി സ്ക്കൂളില്‍ താത്ക്കാലികമായി ജോലിചെയ്തു വരികയാണ് ടീച്ചര്‍.നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല.വന്‍ തുക പ്രതിഫലമായി നല്കി ഇത്തരം ജോലികള്‍ നൃത്താധ്യാപികമാരെ ഏല്‍പ്പിക്കുകയാണ് സാധാരണ രീതി.എന്നാല്‍ സക്കൂളിലെ തന്റെ ദൈന്യംദിന ജോലിയോടൊപ്പം കുട്ടികളെ നൃത്തത്തിനു തയ്യാറെടുപ്പിക്കുകയാണ് ടീച്ചര്‍ ചെയ്തത്.ഇത്തരം ജോലികള്‍ സ്ക്കുള്‍ അധ്യാപികമാര്‍ക്കുതന്നെ ചെയ്യാന്‍ കഴിയും എന്നതിനു
ഉത്തമ മാതൃകയാണ് പ്രീതി ടീച്ചര്‍.ജില്ലാമത്സരത്തില്‍ തിരുവാതിരക്കളിക്ക് മൂന്നാംസ്ഥാനവും എ ഗ്രേഡും കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ഇതൊരു മികച്ച വിജയമായി ഞങ്ങള്‍ കാണുന്നു.

1 comment:

  1. പ്രീതട്ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete