ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday, 25 July 2015

ക്ലാസുമുറി നാടകശാലയായപ്പോള്‍.....എത്രപെട്ടെന്നാണ് കുട്ടികള്‍  ക്ലാസുമുറിയെ ഒരു നാടകശാലയാക്കി മാറ്റിയത്!ആദ്യം അത് ഒരു അണിയറയായി.കുട്ടികള്‍ പലപല വേഷം ധരിച്ചിരിക്കുന്നു.യൂണിഫോമിനു മുകളില്‍ ചിലര്‍ മുണ്ടുടുത്തിരിക്കുന്നു.ചിലരുടെ വേഷം ടീ ഷര്‍ട്ടും പാന്‍റ്സും. പെണ്‍കുട്ടികളില്‍ ചിലര്‍ പാവാടയും ദാവണിയും ചുറ്റിയിരിക്കുന്നു. ചിലര്‍ സാരിയുടുത്തിരിക്കുന്നു .ചിലര്‍ നൈറ്റി.മറ്റു ചിലര്‍ ജീന്‍സ്.ഡോക്ടര്‍മാരുടെ ഓവര്‍ക്കോട്ടിട്ട്  സ്റ്റെതസ്ക്കോപ്പും കൈയില്‍പിടിച്ച് മൂന്നുനാലുപേര്‍ മേക്കപ്പിനായി ഇരുന്നുകൊടുത്തിട്ടുണ്ട്. ചിലര്‍ വിദഗ്ദരായ മേക്കപ്പ് മാന്‍മാരെപ്പോലെ അവര്‍ക്ക് മേക്കപ്പ് ചെയ്യുന്നു.മീശ വരയ്കുന്നു.ചിലര്‍ കണ്ണെഴുതുന്നു.പൊട്ടുതൊടുന്നു.മുഖത്ത് റോസ്  ക്രീം പുരട്ടുന്നു.കണ്ണാടി നോക്കുന്നു.ഒരാളുടെ മേക്കപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ അയാളാണ് മേക്കപ്പ് മാന്‍.ആദ്യത്തയാള്‍ മേക്കപ്പിനായി ഇരുന്നുകൊടുക്കുന്നു. മേക്കപ്പിനാവശ്യമുള്ള സകലവിധ സാമഗ്രികളും അവര്‍ കരുതിയിട്ടുണ്ട്.നോക്കിയപ്പോള്‍ ക്ലാസില്‍ മേക്കപ്പ് ഇടാത്തവര്‍ ആരുമില്ല.

 കൊതുകിന്റെ സൂചിമുനയും മൂക്കില്‍ ബന്ധിച്ച് പറന്നു നടക്കുന്ന ചില കൊതുകുകളെ ഞാന്‍ ശ്രദ്ധിച്ചു.മുഖത്ത് കണ്‍ഷികൊണ്ട് കുറേ കറുത്ത വരകളിട്ടിരിക്കുന്നു.എന്തുകൊണ്ടാണ് ഇങ്ങനെയൊരു മേക്കപ്പ് എന്നു ഞാന്‍ ചോദിച്ചു.മേക്കപ്പ് ചെയ്ത അതുല്യ പറഞ്ഞു.
"ഞങ്ങളുടെ നാടകത്തില്‍ കൊതുകുകളാണ് വില്ലന്‍മാര്‍.അവര്‍ക്ക് രാക്ഷസ രൂപമാണ്.അതുകൊണ്ടാണ് ഇങ്ങനെ മേക്കപ്പിട്ടത്."
എങ്ങനെയുണ്ട് മേക്കപ്പിനെക്കുറിച്ചുള്ള കുട്ടികളുടെ ധാരണ?ആദര്‍ശിനെ കണ്ടപ്പോള്‍ എനിക്ക് ശരിക്കും ചിരിവന്നു.വേഷം മുണ്ടും ഷര്‍ട്ടും.കട്ടിമീശ.മുടി നന്നായി ചീകിയൊതുക്കിയിരിക്കുന്നു.
"നിങ്ങള്‍ ആരാണ്?” ഞാന്‍ ഭവ്യതയോടെ അവനോട് ചോദിച്ചു.
"ഞാനാണ് ഈ നാട്ടിലെ പഞ്ചായത്ത് പ്രസിഡണ്ട്."അവന്‍ ഗമയില്‍ പറഞ്ഞു.
സാരിയുടുത്തുനില്‍ക്കുന്ന രേവതിയോട് ഞാന്‍ ചോദിച്ചു.
"നിങ്ങളോ?”
"ഞാന്‍ സ്ക്കൂള്‍ ടീച്ചറാണ്."രേവതി

ചിരിച്ചുകൊണ്ട് പറഞ്ഞു.


കുട്ടികള്‍ ഓരോരുത്തരും പല കഥാപ്പാത്രങ്ങളായി മാറിയിരിക്കുന്നു.ഡോക്ടര്‍മാര്‍,ടീച്ചര്‍,മുത്തശ്ശി,അമ്മമാര്‍,നേഴ്സ്,കോളേജ് കുമാരിമാര്‍,കുടിയന്മാര്‍,കൊതുകുകള്‍....
കുട്ടികളുടെ താത്പര്യവും ആവേശവും എന്നെ  അത്ഭുതപ്പെടുത്തി.നാടകത്തിന് കുട്ടികളെ ഇങ്ങനെയും മാറ്റാന്‍ കഴിയുമോ?ഒരു പക്ഷേ,നാടകം പോലെ കുട്ടികള്‍ ഏറ്റെടുക്കുന്ന മറ്റൊരു പഠനപ്രവര്‍ത്തനവുമില്ല.ആറാം ക്ലാസിലെ ബേസിക്ക് ഗ്രൂപ്പുകള്‍ക്ക് ഒരാഴ്ചത്തെ പ്രവര്‍ത്തനമായി നല്‍കിയതായിരുന്നു നാടകം.'മഴക്കാലം രോഗങ്ങളുടെകൂടി കാലം' എന്നതായിരുന്നു വിഷയം.ഒരു തിങ്കളാഴ്ചയായിരുന്നു പ്രവര്‍ത്തനം നല്‍കിയത്.വെള്ളിയാഴ്ച നാടകം അവതരിപ്പിക്കണം.ഒഴിവുനേരങ്ങളില്‍ റിഹേഴ്സല്‍ ചെയ്യാം.റിഹേഴ്സല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്ക്രിപ്റ്റ് തയ്യാറാക്കണം.നാടകത്തിന്റെ അവതരണവും സ്ക്രിപ്റ്റും പരിഗണിച്ചാണ് ഗ്രേഡ് ചെയ്യുക.രണ്ടിന്റേയും വിലയിരുത്തല്‍ സൂചകങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്ത് നേരത്തേ തയ്യാറാക്കിയിരുന്നു.


ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തുവരികയായിരുന്നു.ആഴ്ചയില്‍ ഒരു ദിവസം സ്ക്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കുന്നു.ഇതിനു മുന്നിലത്തെ ആഴ്ചയിലെ പ്രവര്‍ത്തനം മഴക്കാലരോഗങ്ങളുടെ അപകടം വിളിച്ചോതുന്ന  കൊളാഷ് നിര്‍മ്മാണമായിരുന്നു.ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയും ആശയരൂപീകരണവും  കുട്ടികളില്‍ നടന്നു കഴിഞ്ഞതിനുശേമായിരുന്നു നാടകം തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനം നല്‍കിയത്.


രാവിലെ ഒന്‍പതുമണിക്കു തന്നെ ഓരോ ഗ്രൂപ്പിലെയും കുട്ടികള്‍ സ്ക്കൂളിലെത്തും.
അവര്‍ ഹാളിനകത്തോ സ്റ്റേജിലോ വായനാക്കൂടാരത്തിലോ രഹസ്യമായി കൂടിയിരിക്കും.തങ്ങളുടെ നാടകത്തിലെ ഒരു ഭാഗവും മറ്റു ഗ്രൂപ്പുകാര്‍ മോഷ്ടിക്കരുത് എന്നതിനാലായിരുന്നു ഈ രഹസ്യയോഗം.പിന്നെ നാടകത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങും. റിഹേഴ്സല്‍ ചെയ്യും.റിഹേഴ്സല്‍ പൂര്‍ത്തിയായതിനുശേഷം സ്ക്രിപ്റ്റ് എഴുതിയാല്‍ മതി എന്നതായിരുന്നു അവര്‍ക്കു നല്‍കിയ നിര്‍ദ്ദേശം.അതിനു കാരണമുണ്ട്.സ്ക്രിപ്റ്റ് മുന്‍കൂട്ടിയെഴുതിയാല്‍ സ്ക്രിപ്റ്റ് വെച്ച് അവര്‍ നാടകം കാണാപ്പാഠം പഠിക്കും.അത് കുട്ടികളുടെ ഇംപ്രൊവൈസേഷന്‍ ഇല്ലാതാക്കും.ഓരോ ദിവസവും നാടകം മാറണം.കുട്ടികളുടെ ഭാവനയക്കനുസരിച്ച് അത് വളരണം.അപ്പോഴാണ് നാടകത്തോടൊപ്പം കുട്ടികളും വളരുക.അതിനാല്‍ സ്ക്രിപ്റ്റ് എഴുത്ത് ഓരോ ഗ്രപ്പും അവസാന ദിവസത്തേക്ക് മാറ്റിവെച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ഒഴിവു സമയത്തായിരുന്നു നാടകാവതരണത്തിനുള്ള സമയം നിശ്ചയിച്ചത്.ഞാന്‍ ക്ലാസിലെത്തിയപ്പോള്‍ കുട്ടികള്‍ അണിയറയിലെ ഒരുക്കത്തിലയിരുന്നു.അവര്‍ പലവിധത്തിലുള്ള വേഷം ധരിച്ച് പരസ്പരം മേക്കപ്പ് ചെയ്യുകയാണ്.ഈ വേഷങ്ങളും മേക്കപ്പ് സാധനങ്ങളും പ്രോപ്പുകളുമൊക്കെ എപ്പോഴാണ് കുട്ടികള്‍ ക്ലാസുമുറിയിലേക്ക് ഒളിച്ചു കടത്തിയത്?ബാഗില്‍ പുസ്തകങ്ങളുടെകൂടെ ഈ വേഷങ്ങളും സാധനങ്ങളുമൊക്കെ കുത്തിനിറച്ചായിരിക്കണം അവര്‍ സ്ക്കൂളിലേക്കു പുറപ്പെട്ടത്.


നാടകാവതരണത്തിനുള്ള സമയമായി.നാടകാവതരണമുണ്ടെന്നുകേട്ട് മറ്റു ക്ലാസുകളിലെ നാടകപ്രേമികള്‍ നേരത്തെ വന്ന് ആറാം ക്ലാസില്‍ ഇരുപ്പുറപ്പിച്ചിരുന്നു.
അവരെ കണ്ടപ്പോള്‍ ചില കുട്ടികള്‍ക്ക് പ്രയാസം.
"മാഷേ,അവരോട് പുറത്തുപോകാന്‍ പറയ്യോ?” രേവതി എന്നോട് രഹസ്യമായി ചോദിച്ചു.
അവളുടെ ആവശ്യം ന്യായമാണ്.കാരണം അവള്‍ക്ക് ചില തടസ്സ(inhibitions)ങ്ങളുണ്ട്. അത് ഇതുവരെ മാറിയിട്ടില്ല. മറ്റു കുട്ടികളുടെ സാന്നിധ്യം അത് വര്‍ദ്ധിപ്പിക്കും.നമ്മുടെ ലക്ഷ്യം തീയറ്റര്‍ അല്ല.നാടകം പഠിപ്പിക്കലുമല്ല.കുട്ടികളുടെ വികാസമാണ്(development).അതില്‍ നാടകം കളിക്കുന്നവരും കാണുന്നവരുമൊക്കെ ആ ക്ലാസുകാര്‍ മാത്രം മതി.അപ്പോഴാണ് അവര്‍ക്ക് തടസ്സങ്ങളിലാതെ കളിക്കാന്‍ കഴിയുക.
പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം ചില കുട്ടികള്‍ക്ക് 


പ്രയാസമുണ്ടാക്കും.ഇവിടെ എല്ലാവരും നാടകത്തിനു വേഷം ധരിച്ചിട്ടുണ്ട്.ഒരു സംഘം നാടകം അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ അത് കാണും.ഈ പ്രേക്ഷകരായിരിക്കും അടുത്ത നാടകം അവതരിപ്പിക്കുക. ആദ്യം നാടകം  അവതരിപ്പിച്ചവര്‍ ഇപ്പോള്‍ പ്രേക്ഷകരും.അപ്പോഴാണ് നാടകം കുട്ടികളുടെ വികാസത്തിനു വേണ്ടിയാകുന്നത്. ക്ലാസുമുറിയിലെ ഇത്തരം ചെറുഅവതരണങ്ങളാണ് കുട്ടികള്‍ക്ക് ഗുണം ചെയ്യുക.

മറ്റു ക്ലാസുകളില്‍ നിന്നും നാടകം കാണാനെത്തിയവരോട് ഞാന്‍ പുറത്തുപോകാന്‍ പറഞ്ഞു.ആ കുട്ടികള്‍ മടിച്ചു മടിച്ച് പുറത്തുപോയി.നാടകം കണ്ടേ തീരൂ എന്നു വാശിയുള്ളവര്‍ ജനാലയ്ക്കലും വാതില്‍ക്കലും നിന്ന് ഒളിഞ്ഞു നോക്കി.

 ക്ലാസില്‍ കുട്ടികള്‍ താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ബാക്ക് കര്‍ട്ടനു മുന്നിലെ അരങ്ങില്‍ നാടകം തുടങ്ങി.കുട്ടികള്‍ പല കഥാപ്പാത്രങ്ങളായി  നിറഞ്ഞാടി. നിമിഷനേരംകൊണ്ട് അവര്‍ കൊതുകുകളും മുത്തശ്ശിയും ഡോക്ടര്‍മാരും നേഴ്സുമാരും പഞ്ചായത്തു പ്രസിഡണ്ടുമൊക്കെയായി,നെടുനീളന്‍ ഡയലോകുകള്‍കൊണ്ട് സദസ്സ്യരെ കോരിത്തരിപ്പിച്ചു.ചിലരുടെ കോമഡികണ്ട് അവര്‍ പൊട്ടിച്ചിരിച്ചു.രംഗം വീടും ആശുപത്രിയും സ്ക്കൂളും  കളിസ്ഥലവും പട്ടണവുമൊക്കെയായി മാറിക്കൊണ്ടിരുന്നു. അവര്‍ ജനാലയടച്ചും തുറന്നും രംഗത്തെ വെളിച്ചം നിയന്ത്രിച്ചു. 

അവതരണത്തിനുശേഷം ഓരോ ഗ്രൂപ്പിനും സ്വയം വിലയിരുത്താന്‍ അവസരം നല്‍കി.നാടകം ആസൂത്രണം ചെയ്തതുപോലെ അവതരിപ്പിക്കാന്‍ കഴിഞ്ഞോ?
അവതരണസമയത്ത് എവിടെയൊക്കെയാണ് നന്നായത്?എവിടെയൊക്കെയാണ് പ്രയാസം വന്നത്?പ്ലാന്‍ ചെയ്തതില്‍ നിന്നും അവതരണസമയത്ത് എന്തൊക്കെ മാറ്റങ്ങള്‍ മാറ്റങ്ങള്‍ വന്നു?ഗ്രൂപ്പിലെ അംഗങ്ങളുടെ സഹകരണം എത്രമാത്രം ഉണ്ടായിരുന്നു?നാടകം ഇതിലും മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നെന്ന് തോന്നുന്നുണ്ടോ?


മുന്‍കൂട്ടി തയ്യാറാക്കിയ സൂചകങ്ങള്‍ക്കനുസരിച്ച് ഞാന്‍ നാടകത്തെ വിലയിരുത്തി അതിന്റെ ഗുണങ്ങളും മെച്ചപ്പെടേണ്ടതുമായ കാര്യങ്ങളും കുട്ടികളുമായി പങ്കുവെച്ചു.ഓരോ ഗ്രൂപ്പിനും അതനുസരിച്ച് ഗ്രേഡുകള്‍ നല്‍കി.
നാടകത്തിനുശേഷം കുട്ടികളെ തിരികെ ക്ലാസിലേക്കു കൊണ്ടുവരാന്‍ കുറച്ച് പണിപ്പെട്ടു.
ക്ലാസുമുറി ഇടയ്ക്കൊക്കെ ഇങ്ങനെ മാറേണ്ടതുണ്ടെന്ന് ഈ നിമിഷങ്ങള്‍ എന്നെ വീണ്ടും ബോധ്യപ്പെടുത്തി.ഇടയ്ക്ക് അത് നൃത്തവേദിയാകണം.കഥയരങ്ങാകണം.നാടന്‍പാട്ടുകളുടെ വേദിയാകണം.കവിതകളും ദൃശ്യാവിഷ്ക്കാരങ്ങളും വേണം.സിനിമാഗാനങ്ങളുടെ നൃത്തരൂപങ്ങള്‍ വേണം....


അപ്പോള്‍ കുട്ടികള്‍ ക്ലാസുമുറിയെ കൂടുതല്‍ ഇഷ്ടപ്പെടും.ആഴ്ചയില്‍ അരമണിക്കൂര്‍ സമയം സര്‍ഗ്ഗവേദിക്ക് നീക്കിവെച്ചതുകൊണ്ടുമാത്രം എന്തുകാര്യം? 

Saturday, 18 July 2015

RAJA AND HIS GRANDMOTHER

Creative Expressions in English Language Class-3
There is a beautiful  drawing of Raja's family given in the first page of  'Life with Grandfather'.
I asked the children  to colour the picture.
They  enjoyed the activity very much. They talked to each other while colouring  and exchanged their crayons and colour pencils.
They finished the activity within ten minutes.


“Sir, look. All the pictures are different.” Pointing to the pictures of his friends, Vishnu said.
“You are right,Vishnu. Your text books are no longer the same. Now all of you have a different coloured page in it.”
They all exhibited their text books on desks with the page opened. They  looked each others' coloured pictures.
“You are right,sir.” Jishna said.


“Sir,I have a doubt.” Athul said after a while.
“What is it?”
“Sir,Raja has a grandfather,grandmother and father. Where is his mother?”
“What do you think?” I asked.
“Died?” Vishnu asked.
“No,sir. Gone some where.”  Gowri said.
They did not like to imagine Raja as a boy without a mother.
“Sir,he has no sister and brother?” Dhanith asked.


 The colouring activity had created an image of Raja in their minds. It was growing.

They want to know more about Raja and his family.
“O.K,children. Can you make some questions  to get more information about Raja and his family?”
They were ready.I divided them into six groups. They sat on the floor and began discussion. After some time,they opened their note book and started  writing questions. Mean while, I wrote some question words like where,when how,who etc. on the black board.

  “Children,if you want you may use these question words.” I said.
All the groups finished their writings within ten minutes. Each group presented their questions. I picked up one question from each group and wrote it on the black board and  edited them. Afterwards  they refined their writings.


I realised that the context was apt to  read the story.
“Children you will get answers to your questions from the story. You may read the story now.” I said to the class.
Children sat on the floor in a circle. They opened their text books and began reading. They were eager to know about Raja.


After reading the first stanza,Safeeda said.
“Sir,Raja's mother died. His father left him.”
“The man in the picture was not Raja's father.” Vibhith said.
“Then,who is he?” I asked.
They continued  reading. After finishing the first part of the topic 'Home',Sreehari said.
“Sir, that is his uncle.”


 Most of the children could pick up some information from the story at the first reading itself.

I asked them to mark the sentences and words they could not understand with a pencil.
Children found out the meaning of some difficult words with the help of pocket dictionary they brought along with them.

 Then they read in groups helping each other. One child from each group read aloud the passage.
I asked. “Children, do you like the passage?”
“Yes,sir.”
“Why?”
“Raja is a good boy,sir.”Abhijith said. He want to say more. But he could not say in English.
“He has no father and mother. He has a grandfather and grandmother.”Aishwarya said.
“Grandmother  loving him very much.” Abhishek said.
Most of them could understand the story. I was happy.
I want them to go deep into the story.


“Children,you said grandmother loves Raja very much. Can you find out the lines showing this?”
“O.K,sir.”
They found out the lines from the story and marked it with a pencil.
Gopika read aloud the lines.

'Grandmother was kind and gentle. She took good care of me. She would follow me like a shadow,saying,Drink this milk or Eat your food or Have your bath or Go to bed. I did not like this,but still I loved her very much.'“Children,can you present the relation between Raja and Grandmother through acting?” I asked.
They thought a while.
“O.K. We are ready.” All of them said.
They likes acting very much.
“Can we say dialogues?” Swetha asked.
“Of course. Why not?”


They were sitting in a circle.
Sfeeda came to the centre of the circle and said.
“I am the grandmother.”
“Who's Raja?”
Malavika stood up and came to the centre.
“Sir, I am Raja.”
“Can I take a steel plate and a glass?”Safeeda asked.
She wants properties. That is a necessity to do acting.
Property can stimulate their imagination. 


 Safeeda took a steel plate from her bag and a steel tumbler from shelf.
Both of them stood at the centre and discussed for two or three minutes.
“We are ready,sir.” They said.
They started to improvise the situation.

 Malavika was running. Safeeda was following her by saying,
“Raja,please stop. Here is milk. You drink this. You like banana. Eat this banana, my son. Please,stop dear.”
“No grandmother, I don't want.” Malavika said.
“Raja, it is late.You take a bath.”
“No,grandmother. I want to play.”


All the children clapped their hands. Then,came Varsha and Abhaya.
 They placed Raja in a new situation. That was like this.

'Raja please, come dear. You are always sitting in front of TV.
You come and eat this chappathi. You drink this tea.
I am preparing unniyappam today. You will like it very much...Now you come and eat this chappathi....'In this manner, all the pairs improvised and moulded  a  new Raja
and his grandmother. They never repeated the same dialogue. They were creating a new text and thus filling the gaps of the story. It was a verbal text. It gave them more chances to use speech while reading and understanding a written text. Thus, it aims at development of speech also. Children can 't  acquire  reading and writing skills without the development of speech.

“What about Raja's grandfather and uncle?” I asked.
They marked the portions that described  his grandfather and uncle. They read aloud those lines.
“All of you wanted to know more about Raja's family in the  beginning. You asked so many questions. Did you get answers to your questions?”
“Yes,sir. Now we know more about Raja and his family.”
“Can you write a short note on Raja's family?” I asked.
Sure,sir.”


  Now they have a clear picture of Raja's family. They could write very well. They began to write individually. I realised that they were more confident in writing. The process we followed had given them a strong support for writing.

 Malavika wrote like this:(first draft)

'Raja is a good boy and he is a mischievous boy. His name is suspense. He has a grandmother and grandfather. But he has no father and mother. His mother died and his father left him. He lived with his grandfather,grandmother and uncle. He has a big house and a small family.
Grandfather and grandmother was Raja's guardians. He liked his family. He has relatives. But they live their own houses.
Grandfather
Raja has a grandfather. He was tall strong and old man. He spoke in a loud voice. People respected him. And grandfather knew all the people in the village. They came to him advice and help.


Grandmother
Raja's grandmother was a good lady. She loved Raja very much. She was kind and gentle. She always followed Raja like a shadow. She gave him food and compel him to eat. Raja did not like this. But he loved her very much.
Uncle
His uncle is a clever man. Every day he help grandfather to looking after his fields and garden. People and Raja like uncle very much. Whenever Raja is in trouble uncle come for Raja's help.'


 There are mistakes in her writing. But,she is improving. Now she made less mistakes  compared to her earlier writings.
When they completed, a few of them presented what they wrote about Raja's family.
Thus, they got a chance to compare their writings with others.
“Children do you want to revise your writings?” I asked.
“Yes,sir.” They said.
They sat in group, discussed and revised their writings.


Soon after writing,Dhanith came to me and said.
“Sir, I got the real name of Raja.”
“What's it?” I asked.
“Shankar. He was a famous cartoonist. His full name is Kesavan Sankara Pillai.”
He opened the text book, showed his photo and a brief description about the great cartoonist Shankar.


M.M.Surendran

Saturday, 11 July 2015

RAJA'S FAMILY

Creative Expressions in English Language Class-2

This is a family photo.
The lady sitting  on the right is Suja. She is a teacher. The man  near to her is her husband, Raghavan.  He is working in a Bank. The boy  sitting on his lap is their son,Sonu. He is studying in a Nursery school. The girl  on the lap of Suja is their daughter,Meenu. She is studying in II std. The old man  in the left is their grandfather, Sankaran. He is a  retired police man.  This is a happy family.


'Posing for a photo'  was an  activity in group. Children were made into four groups. Each group constituted a family. They could fix their roles. Then, each family was supposed to pose for three photos. When I said 'freeze' they froze for a moment and I took the first photo. Then I said 'change'. They moved a little and posed for another photo. They froze for a moment again. I took the second photo. In this manner, I took the third photo also. But this time a member of the group had to come out and introduce their family.Children enjoyed the activity very much. The  child who talked  from each group spoke fluently. It was a rich language in put for all others which would definitely help them in the writing task that would follow.

I was teaching English in VI std. It was the first unit-The Rains of Love.
The first part of the unit was 'Life with Grandfather',an auto biographical account by the famous cartoonist Shankar. It was an interesting story of Raja,a little boy growing up  under the care of his grand parents. In the story there 

exist a strong bond of love and affection among the members of the family.

I had planned a series of activities woven around the main theme-  family. The  focus of the activity was on the creative expressions of the children.  If we give opportunities for their self expression,language will automatically sprout from them. That was my assumption. So I planned activities  like free talking,drawing and talking,expressing through writing,improvising an event,dramatizing a situation,role-playing etc.


Talking about the picture

I started with a beautiful picture given in the beginning page of the unit. It was the picture of a family. I asked the children to sit on the floor in a circle. They were happy to sit on the floor. It helped them  leave their conventional seats and  create a new atmosphere in the class . First,I interacted with the children asking a few questions like
What do you see in the picture?
Who is standing in front of the house?
Who are coming to the house? etc.
Then,I asked:
“Children, can you talk about the picture?”
“Yes,sir.” All of them said.
Then they discussed about the picture sitting in pairs. I gave only five minutes for discussion. After that,one member from each group stood up and talked about the picture. All of them did well.
Abhishek talked about the picture like this:'This is a beautiful picture.  A picture of a family. There is  a big house. The house is in a beautiful village. Father and mother standing in front of the house. Grandfather and grandmother coming to the house. Two children running to grandfather and grand mother. Grandfather touching one child. All are happy. There is one more family in the picture. Mother hen and her family'.


After finishing the talk,I asked them to write  a caption to the picture. They wrote the caption under the picture using a pencil,sitting  in the same group. Each group read aloud their caption.
'A happy family','A village sight','Happy days','A good family','A family in a village' were some of the captions. I wrote all the captions on black board and discussed its relevance.Drawing the family

The next day, the class  began with  drawing the picture of their family. They sat comfortably where ever they liked and began drawing. I played some music in my mobile phone. The music  stimulated them a lot. They listened to the music and drew. All of them were completely involved in the drawing. They were enjoying drawing their own family members. Adarsh was laughing while drawing.
“Adarsh,what happened? Why are you laughing?”
“Look,sir. This is my father. He has a big meesa.”(He doesn't know the English word for meesa)
“Oh!This is your father. He has a long moustache. Good.”
“Sir,look my mother's dress. A maxy.”
“Abhaya's mother is wearing a maxy. It looks good.”


During the drawing,I went near to each child and interacted with them. They liked it. My comments gave them more confidence in their drawing.
When they finished all of them sat in a circle on the floor with the picture in their hands. I told them to pass the picture to the child sitting right. Now they got the picture drawn by their friend. If they wanted they could show the picture to everybody and make comments.
“Look,this is the family of Navya. A nice picture.”
“Look, Dhanith has a small family.”
“Gowri's house is very big!”
Their comments were like this. To my surprise, all of them made positive comments!
When I said pass,they passed the picture again. In this manner,every child got the picture of others, they looked at  the picture for a while and made comments as they liked.Then, each of the children wrote about their family in the space left near to the picture. They were more confident while writing. It might be because they had got necessary language inputs from their previous activities. A few children  read aloud their writings.

Safeeda wrote like this:


My name is Safeeda. I am coming from Erinjipuzha. Seven members of in my family. I have three brothers and a sister. My fathers name is Ahammed and my mothers name is  Suhra.I have  two storied house. My father is farmer and my mother is  house wife. I love my family.

The following activity was posing for the photo which I mentioned in the beginning. In this activity,each group pretended to be members of a family and every body in the family got a definite role. Some of them used costumes or a little make up or some props to make believe that they were so and so in the family and they posed for the photo.


Improvising an incident

I wrote on the black board-'an incident in the family'
They were not able to understand the meaning of the word 'incident'.
“Abhishek,your grand father died in the last year. That was an incident in your family.”I said.
“Yes,sir.”
“Accident in my family,sir.” Drisya  said.
“Yes,your grand father and grand mother seriously injured. That's an incident in your family.”
“My birth day in the next week.” Devika said.
“My sisters marriage.”Aswin said.
“O.K.”I divided them into four groups. The task was they had to improvise an incident occurred in the family. I gave them five minutes for planning.
Rehearsals were not allowed. They could sit in group,discuss the incident and fix the roles and some dialogues. I am sure that this kind of planning will help them to improvise on the spot. It exert a pressure on them to speak where the situation demands. That is more important than  pre-planned dialogues. So we should not give more time for planning.


I observed their presentation. My point was whether they could render dialogues in the correct situation. Most of them were trying hard. A few could do well. They are improving. I know, learning is taking place. I am in the right track...

M.M.Surendran


(to be continued..)Saturday, 4 July 2015

ക്ലാസ് ലൈബ്രറികള്‍ കുട്ടികളെ വായനയിലേക്കു നയിക്കും


 ക്ലാസിലെ കുട്ടികള്‍ എപ്പോഴാണ് നല്ല വായനക്കാരാകുന്നത്?

വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ക്ലാസുമുറിയിലാണ്.ക്ലാസുമുറിയിലെ അന്തരീക്ഷം കുട്ടികളെ സ്വാധീനിക്കും.അതിന്റെ ഭംഗി.അത് നല്‍കുന്ന സുരക്ഷിതത്വം.അതിലെ സൗകര്യങ്ങള്‍.കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍  സൗകര്യമുള്ള അതിന്റെ ചുവരുകള്‍. കുട്ടികള്‍ക്ക് എപ്പോഴും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലൈബ്രറി  പുസ്തകങ്ങള്‍...


ലൈബ്രറി പുസ്തകങ്ങള്‍ ക്ലാസുമുറിയില്‍ പ്രദര്‍ശിപ്പിക്കുന്നത് കുട്ടികളുടെ  വായനയെ എങ്ങനെയാണ് പരിപോഷിപ്പിക്കുക?
കുട്ടികള്‍ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും.പുസ്തകങ്ങള്‍ അവരെ പ്രലോഭിപ്പിക്കും.അതിന്റെ ഭംഗിയുള്ള പുറംചട്ട.കട്ടുറുമ്പുകളെപ്പോലെ വരിവരിയായി സഞ്ചരിക്കുന്ന അതിലെ അക്ഷരങ്ങള്‍.അതിന്റെ താളുകളിലെ വര്‍ണ്ണ ചിത്രങ്ങളില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കഥാപ്പാത്രങ്ങള്‍.കുട്ടികള്‍ പുസ്തകങ്ങള്‍ തൊട്ടുനോക്കും.കൈയ്യിലെടുക്കും. മറിച്ചുനോക്കും.അതിലെ ചിത്രങ്ങള്‍ നോക്കി നില്‍ക്കും.തലക്കെട്ടുകള്‍ വായിച്ചുനോക്കും.പുസ്തകം മണത്തുനോക്കും.തിരികെ വയ്ക്കും.ഇതിനിടയില്‍ എപ്പോഴോ ഈ പുസ്തകം വായിച്ചു നോക്കണമെന്ന ആഗ്രഹം കുട്ടിയില്‍ മുളപൊട്ടും.
ഈ ആഗ്രഹമാണ് കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റുന്നത്.


വര്‍ഷാവസാനമാകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളെയും മികച്ച വായനക്കാരാക്കുക എന്നതാണ് ഇത്തവണത്തെ വായനാദിനത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച ലക്ഷ്യം.
ഈ ലക്ഷ്യം കൈവരിക്കാന്‍ ഒരു വഴിമാത്രമേയുള്ളു എന്ന് ഞങ്ങള്‍ക്കറിയാം-ക്ലാസ് ലൈബ്രറികള്‍ ശക്തിപ്പെടുത്തുക.
ഇത്തവണത്തെ വായനാവാരാഘോഷവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചെയ്ത ഒരു പ്രധാനപ്പെട്ട പ്രവര്‍ത്തനം ഒരോ ക്ലാസിലേയും ക്ലാസ് ലൈബ്രറികള്‍  പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ്.


എന്താണ് ക്ലാസ് ലൈബ്രറി?

കുട്ടികളുടെ സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുന്ന ഒരിടമായിരിക്കണം ക്ലാസുമുറി എന്ന ആശയത്തിന് പത്തിരുപത് വര്‍ഷത്തെ പഴക്കമുണ്ട്.അന്ന് അത് വായനമൂലയായിരുന്നു.ബാല പ്രസിദ്ധീകരണങ്ങള്‍ ക്ലാസുമുറിയില്‍ പ്രദര്‍ശിപ്പിക്കുകയും കുട്ടികളുടെ സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു അതിന്റെ ലക്ഷ്യം.എന്നാല്‍ കാലക്രമത്തില്‍ ഈ നല്ല ആശയത്തിന്റെ  പ്രാധാന്യം കുറയുകയും   മിക്കവാറും  ക്ലാസുമുറികള്‍ വായനാമൂലകളെ കൈയ്യൊഴിയുകയും ചെയ്തു.കുട്ടികളെ വായനയിലേക്കു നയിക്കുന്നതില്‍ ക്ലാസുമുറികള്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെട്ട അപൂര്‍വ്വം ചില അധ്യാപകര്‍/അധ്യാപികമാര്‍ അതിനെ മുന്നോട്ടുകണ്ടുപോയി.അത്തരം വിദ്യാലയങ്ങളിലെ കുട്ടികള്‍ വായനയിലും പഠനത്തിലും മികവ് തെളിയിച്ചു.

ക്ലാസ് ലൈബ്രറിയെന്നാല്‍ വിദ്യാലയത്തിലെ ലൈബ്രറിയില്‍ നിന്നും ടീച്ചര്‍ പുസ്തകങ്ങള്‍ ക്ലാസിലേക്കു കൊണ്ടുവന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്യലാണെന്ന്
 ധരിച്ചുവെച്ചവരുണ്ട്.പക്ഷേ,അത് ശരിയില്ല.ഏതൊക്കെ പുസ്തകങ്ങളാണ് കുട്ടി വായിക്കേണ്ടതെന്ന് ഇവിടെ ടീച്ചറാണ് നിശ്ചയിക്കുന്നത്.കുട്ടികളുടെ വായനയെക്കുറിച്ചും കുട്ടികള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും അവരുടെ പ്രായത്തെക്കുറിച്ചും  ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ അറിയാവുന്ന ഒരു ടീച്ചര്‍ക്ക് കുട്ടികള്‍ എന്താണ് വായിക്കേണ്ടതെന്ന് നിശ്ചയിക്കാം.അതില്‍ തെറ്റില്ല.ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത അത്തരം പുസ്തകങ്ങള്‍ തന്നെയായിരിക്കണം ക്ലാസുമുറിയില്‍ ലഭ്യമാക്കേണ്ടത്.പക്ഷേ,ലഭ്യമായ പുസ്തകത്തില്‍ നിന്നും തനിക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം.  വായനയില്‍ ഈ സ്വാതന്ത്ര്യം പ്രധാനമാണ്.കുട്ടികള്‍ക്ക് തനിക്കുവേണ്ട പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള  പ്രാപ്തിയുണ്ട്.താന്‍ സ്വന്തമായി തെരഞ്ഞെടുത്ത പുസ്തകമായിരിക്കും കുട്ടി ഏറെ ഇഷ്ടത്തോടെ വായിക്കുക.


പുസ്തകം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ലഭ്യമാകുന്നത് ക്ലാസുമുറിയില്‍ പുസ്തകം പ്രദര്‍ശിപ്പിക്കുമ്പോഴാണ്.കുട്ടികള്‍ക്ക്  എടുത്തുനോക്കാനും തിരികെവെക്കാനും പാകത്തിലായിരിക്കണം പുസ്തകങ്ങള്‍ സജ്ജീകരിക്കേണ്ടത്.അതിന് തടിയില്‍ കടഞ്ഞെടുത്ത തട്ടുകള്‍ വേണമെന്നില്ല.ക്ലാസുമുറിയുടെ ചുവരിനോട് ചേര്‍ത്തിട്ട കാലൊടിഞ്ഞ ഒരു ബെഞ്ച് ധാരാളം മതിയാകും.പുസ്തകം അവിടെ ആകര്‍ഷകമായി നിരത്തിവയ്ക്കണമെന്നുമാത്രം.നല്ല ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ എടുക്കാനും നോക്കാനും വായിക്കാനുമൊക്കെ കിട്ടുന്ന ഒരു ക്ലാസുമുറിയായിരിക്കും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുക.

ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്.വായനയില്‍ വിവിധ നിലവാരക്കാരായ കുട്ടികള്‍ ഉണ്ടാകും.അവരെക്കൂടി പരിഗണിക്കണം.ലളിതമായ പുസ്തകങ്ങള്‍ കൂടി കൂട്ടത്തില്‍ വേണം.കൂടാതെ വിവിധ വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങള്‍ ഉണ്ടാകണം.കഥകള്‍ മാത്രം പോര.കവിതകളും നോവലുകളും വിജ്ഞാന സാഹിത്യവുമൊക്കെ കൂട്ടത്തില്‍ വേണം.കൂടാതെ 'തളിര്', 'യൂറീക്ക' തുടങ്ങിയ ആനുകാലികങ്ങളും ദിനപ്പത്രങ്ങളും ക്ലാസ് ലൈബ്രറിയിലുണ്ടാകണം. അധ്യാപകന്റെ ഇഷ്ടങ്ങളോ മുന്‍ധാരണകളോ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കരുത്.വിജ്ഞാന സാഹിത്യം മാത്രം കുട്ടികള്‍ക്ക് തെരഞ്ഞെടുത്ത് കൊടുക്കാറുള്ള ഒരധ്യാപകനെ ഒരു വിദ്യാലയത്തില്‍ വെച്ച് പരിചയപ്പെടുകയുണ്ടായി.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രമേ കുട്ടികളുടെ അറിവ് വര്‍ദ്ധിക്കൂ എന്നാണ്.മറ്റു പുസ്തകങ്ങള്‍ വായിക്കുന്നത് സമയം പാഴാക്കലാണു പോലും!അധ്യാപകന്റെ മുന്‍ ധാരണകള്‍ കുട്ടികളുടെ വയനയെ എങ്ങനെ മുരടിപ്പിക്കും എന്നതിന് വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.

ക്ലാസിലെ കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പുസ്തകങ്ങള്‍ ഓരോ ക്ലാസിലുമുണ്ടാകണം.എങ്കിലേ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കൂ.ക്ലാസുമുറിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രഥമ പരിഗണന ക്ലാസില്‍  പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിലായിരിക്കണം. 

ഇനി ക്ലാസ് ലൈബ്രറിയുടെ ചുമതല  ആര്‍ക്കായിരിക്കണം?
ക്ലാസിലെ രണ്ടു കുട്ടികളെ ലൈബ്രറിയന്‍മാരായി തെരഞ്ഞെടുക്കണം.ഒരാള്‍ മുഖ്യ ലൈബ്രേറിയനായിരിക്കണം.മറ്റേയാള്‍ സഹലൈബ്രേറിയനും.ഇവരുടെ മേല്‍നോട്ടത്തിലായിരിക്കണം പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പുസ്തകം വിതരണം ചെയ്യുന്നതിനായി നിശ്ചയിക്കണം.ഇഷ്യു രെജിസ്റ്റര്‍ സൂക്ഷിക്കേണ്ട ചുമതല ഈ കുട്ടികള്‍ക്കായിരിക്കണം.ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഭംഗിയായി അടുക്കിവയ്ക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും ലൈബ്രേറിയന്‍മാരുടെ ചുമതലയാണ്.കൂടാതെ പുസ്തകങ്ങള്‍ക്ക്  കേടുപാടുകള്‍ സംഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതും അതാതുസമയം ക്ലാസ് ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും ലൈബ്രേറിയന്‍മാരുടെ  ചുമതലയായിരിക്കണം.പുസ്തകങ്ങള്‍ വായിച്ചു തീരുന്ന മുറയ്ക്ക് പുതിയ പുസ്തകങ്ങള്‍ കൊണ്ടുവരേണ്ട കാര്യം ക്ലാസ് ടീച്ചറെ ഓര്‍മ്മിപ്പിക്കേണ്ടതും ഈ  ലൈബ്രേറിയന്‍മാരായിരിക്കണം.


കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കാന്‍ ക്ലാസ് ടീച്ചറുടെ ഇടപെടല്‍ എങ്ങനെയായിരിക്കണം?
ആഴ്ചയില്‍ ഒരു പിരീയഡെങ്കിലും കുട്ടികളുടെ വായന വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും നീക്കിവയ്ക്കണം.കഴിഞ്ഞ ആഴ്ച ആരൊക്കെ ഏതൊക്കെ പുസ്തകങ്ങള്‍ വായിച്ചു എന്നു പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിക്കൊണ്ടായിരിക്കണം ഇത്.കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ക്ലാസില്‍ പറയാം.വായിച്ച പുസ്തകങ്ങളില്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളും വയിക്കണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ഏതൊക്കെയാണെന്നു ചോദിക്കാം.എന്തുകൊണ്ടാണ് എല്ലാവരും വായിക്കണമെന്നു പറയുന്നത്?കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കാം.കൂടുതല്‍ കുട്ടികള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പുസ്തക ചര്‍ച്ച സംഘടിപ്പിക്കാം.വായനാക്കുറിപ്പുകള്‍ എഴുതാന്‍ അവസരം നല്‍കാം.കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്നു തോന്നുന്ന പുസ്തകങ്ങള്‍ ക്ലാസില്‍ പരിചയപ്പെടുത്താം. ക്ലാസിലെ മികച്ച വായനക്കാരെ ഓരോ മാസവും കണ്ടെത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യാം.


വായനയില്‍ പ്രയാസമുള്ള കുട്ടികളെയോ?
ഇവര്‍ പുസ്തകവായനയില്‍ താത്പര്യം കാണിക്കണമെന്നില്ല.ഈ കുട്ടികളുടെ പ്രധാനപ്രശ്നം വായിച്ച് ആശയം ഗ്രഹിക്കാന്‍ കഴിയാത്തതായിരിക്കും.അവര്‍ക്ക് ലളിതമായ പുസ്തകങ്ങള്‍ നല്‍കണം.ഈ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കണം.ഓരോ ഭാഗവും വായിച്ചാല്‍ അതിലെ കഥ എന്താണെന്നു ചോദിക്കാം.വീണ്ടു വായിപ്പിക്കാം.കഥ പറയിക്കാം.ഇങ്ങനെ ഈ കുട്ടികളെ പതുക്കെ ആശയഗ്രഹണ വായനയിലേക്കു കൊണ്ടുവരാം.

 കുട്ടികളുടെ വായന പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പാക്കണം.വായന കുട്ടിയുടെ പഠനത്തെ എങ്ങനെയെല്ലാം സഹായിക്കും എന്നതിനെക്കുറിച്ച് ക്ലാസ് പി.ടി.എ യില്‍ ചര്‍ച്ച ചെയ്യണം.വായിക്കാന്‍ പ്രയാസമുള്ളവര്‍ക്ക്  എങ്ങനെയെല്ലാം പിന്തുണ നല്‍കണം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ ധാരണ കൈവരിക്കണം. എങ്കില്‍ മാത്രമേ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളേയും മികച്ച വായനക്കാരാക്കുക എന്ന നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയൂ.മികച്ച പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുക എന്നത് കുട്ടികളുടെ അവകാശമാണ്.കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ നല്ല പുസ്തകങ്ങള്‍ക്കു കഴിയും.