സാമൂഹ്യശാസ്ത്രം VI
യൂണിറ്റ് 1.പശ്ചിമഘട്ടത്തിലൂടെ....
മൊഡ്യൂള്‍- 1
ആശയം:
ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തും കേരളത്തിന്റെ കിഴക്കുഭാഗത്തുമായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം നമ്മുടെ കാലാവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു.
പഠന ഉല്‍പ്പന്നങ്ങള്‍
- പ്രതികരണക്കുറിപ്പ്
- പശ്ചിമഘട്ടത്തിന്റെ പ്രത്യേകതകള്‍-കുറിപ്പ്
- മാപ്പ് നിരീക്ഷണം-പട്ടിക
- പശ്ചിമഘട്ടം-കാലാവസ്ഥ,ജനജീവിതം- കുറിപ്പ്
- ടാബ്ലോ
1. പത്രവാര്‍ത്തകളുടെ വിശകലനം
പ്രൊജക്ഷന്‍
മാധവ് ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍,ഇവയ്കെതിരായ ജനങ്ങളുടെ സമരം സംബന്ധിച്ച വാര്‍ത്തകള്‍,പശ്ചിമഘട്ടത്തെ സംരക്ഷിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍....
കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രശ്നമാണ് വാര്‍ത്തകളില്‍.
എന്താണ് ഈ പ്രശ്നം?

- ഇതില്‍ പറയുന്ന പശ്ചിമഘട്ടം എന്താണ്?എവിടെയാണ്?
- ഈ പ്രശ്നത്തോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?
വ്യക്തിഗതമായി എഴുതുന്നു.
ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു.
വിലയിരുത്തല്‍ :പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ആര്‍ജിത അറിവ്.
പ്രൊജക്ഷന്‍
പശ്ചിമഘട്ടത്തിന്റെ ചില ഫോട്ടോസ് കാണിക്കുന്നു.
ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു.
വിലയിരുത്തല്‍ :പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ആര്‍ജിത അറിവ്.
പ്രൊജക്ഷന്‍
പശ്ചിമഘട്ടത്തിന്റെ ചില ഫോട്ടോസ് കാണിക്കുന്നു.
- ഈ ചിത്രങ്ങളില്‍ നിന്നും പശ്ചിമഘട്ടത്തിന്റെ എന്തൊക്കെ പ്രത്യേകതകള്‍ നിങ്ങള്‍ക്കു പറയാന്‍ കഴിയും?
വ്യക്തിഗതമായി എഴുതുന്നു.
പാഠപുസ്തകം പേജ് 9 പശ്ചിമഘട്ടത്തിലേക്കു യാത്രചെയ്ത അഖിലാനാഥിന്റെ ഡയറി വായിക്കുന്നു.
നേരത്തെ എഴുതിയതിനെ രണ്ടുപേരുടെ ഗ്രൂപ്പില്‍ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മെച്ചപ്പെടുത്തുന്നു. അവതരണം.
(വലിയ മലനിരകള്‍-നദികള്‍-നിബിഡ വനങ്ങള്‍-തണുപ്പ് കൂടിയപ്രദേശം- പുല്‍മേടുകള്‍...)
2. മാപ്പില്‍ കണ്ടെത്താം
ഈ മലനിരകളെ പശ്ചിമഘട്ടം എന്നുവിളിക്കുന്നതെന്തുകൊണ്ട്?
കുട്ടികള്‍ അവരുടെ ഊഹം പറയുന്നു.ചര്‍ച്ച.
ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന മലനിരകള്‍.
പ്രൊജക്ഷന്‍
ഇന്ത്യയുടെ out line map.
പശ്ചിമഘട്ടത്തിന്റെ സ്ഥാനം മാപ്പില്‍ കാണിക്കാമോ?
കുട്ടികള്‍ ശ്രമിക്കുന്നു.
പശ്ചിമഘട്ടത്തിന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഇന്ത്യയുടെ മേപ്പ് കാണിക്കുന്നു.

- ഏതൊക്കെ സംസ്ഥാനങ്ങളിലാണ് പശ്ചിമഘട്ട മലനിരകള്‍ വ്യാപിച്ചുകിടക്കുന്നത്?
മാപ്പില്‍ നിന്നും കണ്ടെത്തുന്നു.ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.ഓരോ ഗ്രൂപ്പും
പാഠപുസ്തകത്തിലെ മാപ്പില്‍ ആ സംസ്ഥാനങ്ങളുടെ പേരുകള്‍ എഴുതുന്നു.
പാഠപുസ്തകത്തിലെ മാപ്പില്‍ ആ സംസ്ഥാനങ്ങളുടെ പേരുകള്‍ എഴുതുന്നു.
പ്രൊജക്ഷന്‍
പശ്ചിമഘട്ട മലനിരകള്‍ അടയാളപ്പെടുത്തിയ കേരളത്തിന്റെ മാപ്പ്.
കേരളത്തില്‍ ഈ മലനിരകളെ എന്താണു വിളിക്കുന്നത്?
ചര്‍ച്ച.
- കേരളത്തില്‍ ഈ മലനിരകള്‍ ഏതൊക്കെ ജില്ലകളിലായാണ് വ്യാപിച്ചുകിടക്കുന്നത്?
മാപ്പില്‍ നിന്നും കണ്ടെത്തുന്നു.ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു.
- പശ്ചിമഘട്ട മലനിരകളിലേക്കു യാത്രചെയ്യണമെങ്കില്‍ ഏതു മാര്‍ഗമാണ് സ്വീകരിക്കാവുന്നത്?
തീവണ്ടി / ബോട്ട് / കാല്‍നട / ബസ്സ്
എന്തുകൊണ്ട്?
കുട്ടികള്‍ കണ്ടെത്തി അവതരിപ്പിക്കുന്നു.
3 .ടാബ്ലോ
പ്രൊജക്ഷന്‍
പശ്ചിമഘട്ട മലനിരകളുടെ രണ്ടു മിനുട്ട് വീഡിയോ പ്രദര്‍ശിപ്പിക്കുന്നു.
കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു.ഓരോ ഗ്രൂപ്പും പശ്ചിമഘട്ട മലനിരകളുടെ നിശ്ചലദൃശ്യം ടാബ്ലോയിലൂടെ അവതരിപ്പിക്കുന്നു.
ആസൂത്രണത്തിന് അഞ്ചുമിനുട്ട്,പ്രോപ്പര്‍ട്ടികളും മറ്റും ശേഖരിക്കാന്‍ അഞ്ചുമിനുട്ട്.
വിലയിരുത്തല്‍ : ഓരോഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.
ഗ്രൂപ്പ് ഡൈനാമിക്സ്
ഇംപ്രൊവൈസേഷനുള്ള കഴിവ്
നേടിയ ആശയം എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട്
അവതരണത്തിലെ വ്യത്യസ്തത

പശ്ചിമഘട്ട മലനിരകള്‍ കേരളത്തിലെ കാലാവസ്ഥയെയും ജനജീവിതത്തെയും സ്വാധീനിക്കുന്നുണ്ടോ?ഉണ്ടെങ്കില്‍ എങ്ങനെ?
മാപ്പ് നിരീക്ഷണം,പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയപ്പോള്‍ രൂപീകരിക്കപ്പെട്ട ധാരണകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യക്തിഗതമായി എഴുതുന്നു.ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.ഏതെങ്കിലും ഒരു ഗ്രൂപ്പ് അവതരിപ്പിക്കുന്നു.
പാഠപുസ്തകം പേജ് 10.. ആദ്യഖണ്ഡിക വായിക്കുന്നു.നേരത്തെ എഴുതിയത് ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മെച്ചപ്പെടുത്തുന്നു.ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു.
ക്ലാസ് ക്രോഡീകരണം നടത്തുന്നു.
- പാലക്കാടിന്റെ കാലാവസ്ഥയും കൃഷിയും മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്ഥമാണ്.എന്തായിരിക്കും കാരണം?
മാപ്പ് വീണ്ടും പരിശോധിക്കുന്നു.
പാഠഭാഗം പേജ് 17 പാലക്കാട് ചുരം വായിക്കുന്നു.
കുട്ടികള്‍ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുന്നു.അവതരണം
വിലയിരുത്തല്‍ : ഓരോഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.
കുട്ടികളുമായി ചര്‍ച്ചചെയ്ത് സൂചകങ്ങള്‍ രൂപീകരിക്കുന്നു.

പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
ധാരണകളുടെ സ്വാശീകരണം
ആശയപ്രകടനത്തിലെ പൂര്‍ണ്ണത
വിലയിരുത്തല്‍ :ടീച്ചര്‍
പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
ധാരണകളുടെ സ്വാശീകരണം
നിരീക്ഷണം-മാപ്പ്
രൂപീകരിക്കപ്പെട്ട നിഗമനങ്ങള്‍
ഗൃഹപാഠം:
പശ്ചിമഘട്ട മലനിരകളുടെ സ്ഥാനം അടയാളപ്പെടുത്തിയ ഇന്ത്യയുടെയും കേരളത്തിന്റേയും മാപ്പുകള്‍ തയ്യാറാക്കുന്നു.
2. പശ്ചിമഘട്ട മലനിരകളുടെ ചിത്രങ്ങളും വാര്‍ത്താക്കുറിപ്പുകളും ശേഖരിക്കുന്നു.
…...............
മൊഡ്യൂള്‍ 2
ആശയം:
അപൂര്‍വ്വമായ സസ്യ-ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം.
പഠന ഉല്‍പ്പന്നങ്ങള്‍
പശ്ചിമഘട്ടത്തിലെ വനമേഖലയുടെ പ്രത്യേകതകള്‍ -കുറിപ്പ്
പാന്റോ മൈം
1. നിശബ്ദ താഴ്വാരം
പ്രൊജക്ഷന്‍
പശ്ചിമഘട്ട മലനിരകളിലെ ജന്തുക്കളുടെയും പക്ഷികളുടെയും ചിത്രങ്ങള്‍ .
ഇവയുടെ പേരുകള്‍ എഴുതാന്‍ ആവശ്യപ്പെടുന്നു.

- ഇതില്‍ ലോകത്ത് പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണുന്ന ജീവികളുണ്ട്.അവയുടെ പേരുകള്‍ എഴുതാമോ?
കുട്ടികള്‍ വ്യക്തിഗതമായി എഴുതുന്നു.അവതരണം.
സിംഹവാലന്‍ കുരങ്ങന്റെ ചിത്രം
കാണിക്കുന്നു.പശ്ചിമഘട്ട മലനിരകളില്‍ കേരളത്തില്‍ മാത്രം കാണുന്ന ഒരു ജന്തുവാണിത്.
ഇതിന്റെ പേര് എന്താണ്?ഇവ കാണപ്പെടുന്ന കാടിന്റെ പേരോ?
കുട്ടികള്‍ പ്രതികരിക്കുന്നു.
കേരളത്തിന്റെ മാപ്പില്‍ സൈലന്റ് വാലി എവിടെയാണ്?
കണ്ടെത്തുന്നു.
സൈലന്റ് വാലിയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് അറിയുമോ?
കുട്ടികള്‍ പ്രതികരിക്കുന്നു.
പാഠപുസ്തകത്തില്‍ പേജ് 10..പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം,സൈലന്റ് വാലി എന്നീ വായനാക്കുറിപ്പുകള്‍ വ്യക്തിഗതമായി വായിക്കുന്നു.
പ്രൊജക്ഷന്‍
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പ്രകൃതിനിര്‍മ്മിതി എന്ന വീഡിയോ കാണുന്നു.

- പശ്ചിമഘട്ടത്തിലെ വനമേഖലയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?കുറിപ്പ് തയ്യാറാക്കാമോ?
വീഡിയോ, വായനാക്കുറിപ്പ് എന്നിവ വിശകലനം ചെയ്ത് കുട്ടികള്‍ ഗ്രൂപ്പില്‍ കുറിപ്പു തയ്യാറാക്കുന്നു.അവതരണം.ക്രോഡീകരണം.
വിലയിരുത്തല്‍ :പശ്ചിമഘട്ടത്തിലെ വനമേഖലയുടെ പ്രത്യേകതകള്‍-
കുറിപ്പ് -ടീച്ചറുടെ വിലയിരുത്തല്‍.
- പ്രവര്‍ത്തനത്തിലെ പങ്കാളിത്തം
- ധാരണകളുടെ സ്വാശീകരണം
- ആശയപ്രകടനത്തിലെ മികവ്
2.സഞ്ചാരികളുടെ പറുദീസ
കുട്ടികള്‍ നാലു ഗ്രൂപ്പുകളാകുന്നു.പശ്ചിമഘട്ടം കാണാനെത്തുന്ന സഞ്ചാരികളാണ് ഓരോ ഗ്രൂപ്പും.ആസൂത്രണത്തിന് പത്തുമിനുട്ട്.പാന്റോ മൈം അവതരണം.
വിലയിരുത്തല്‍ : ഓരോഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.
- ഗ്രൂപ്പ് ഡൈനാമിക്സ്
- ഇംപ്രൊവൈസേഷനുള്ള കഴിവ്
- നേടിയ ആശയം എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട്
- അവതരണത്തിലെ വ്യത്യസ്തത
ഗൃഹപാഠം:
പശ്ചിമഘട്ടത്തിലെ വനമേഖലയിലെ ജന്തു-സസ്യ വൈവിധ്യങ്ങളുടെ ചിത്രങ്ങളുടെ ആല്‍ബം തയ്യാറാക്കല്‍.
പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട വന്യജീവിസങ്കേതങ്ങള്‍ കണ്ടെത്തി പട്ടികപ്പെടുത്തല്‍.
…........................
മൊഡ്യൂള്‍ 3
ആശയം:
കേരളത്തിലെ എല്ലാ നദികളും ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തില്‍ നിന്നാണ്.ഈ നദികളിലെ ജലവൈദ്യുതപദ്ധതികളില്‍ നിന്നാണ് നമുക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
പഠന ഉല്‍പ്പന്നങ്ങള്‍
- ശബ്ദാനുകരണം
- മാപ്പ് നിരീക്ഷണം-നിഗമനങ്ങള്‍
- ജലവൈദ്യുത പദ്ധതിളുടെ പട്ടിക
- ഡാമുകള്‍ ഉണ്ടാകാനുള്ള കാരണം-കുറിപ്പ്
1. കാടിന്റെ ശബ്ദം
അഖിലാനാഥിന്റെ യാത്രാവിവരണം...(പാഠപുസ്തകം പേജ് 11) വ്യക്തിഗതമായി വായിക്കുന്നു.
കാട്ടില്‍ പോയിട്ടുണ്ടോ? അവിടെ എന്തൊക്കെ ശബ്ദങ്ങളാണ് കേള്‍ക്കുക?
കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളാകുന്നു.ഓരോ ഗ്രൂപ്പും കാടിന്റെ ശബ്ദം പരിശീലിക്കുന്നു.വായകൊണ്ടും വസ്തുക്കളും മറ്റും ഉപയോഗിച്ചും ശബ്ദമുണ്ടാക്കാം.അവതരണത്തിനായി ക്ലാസില്‍ തുണികൊണ്ടു മറച്ച ഒരു സ്ഥലം സജ്ജീകരിക്കണം.
ഓരോ ഗ്രൂപ്പും കാടിന്റെ ശബ്ദം അവതരിപ്പിക്കുന്നു.
വിലയിരുത്തല്‍ : ഓരോഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.
- ഗ്രൂപ്പ് ഡൈനാമിക്സ്
- ഇംപ്രൊവൈസേഷനുള്ള കഴിവ്
- നേടിയ ആശയം എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട്
- അവതരണത്തിലെ വ്യത്യസ്തത
2.കേരളത്തിലെ നദികള്‍
കാടിന്റെ ശബ്ദത്തിലെ നദികളുടേയും വെള്ളച്ചാട്ടത്തിന്റെയും ശബ്ദം മാത്രം കുട്ടികള്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുന്നു.
രണ്ടു മിനുട്ടു സമയത്തിനകം എത്ര നദികളുടെ പേരെഴുതാം?
കുട്ടികള്‍ എഴുതുന്നു.അവതരിപ്പിക്കുന്നു.ആരാണ് കൂടുതല്‍ എഴുതിയത്?
കേരളത്തിലെ നദികളെക്കുറിച്ചു ചര്‍ച്ച.ആകെ എത്ര നദികള്‍?അവ എങ്ങോട്ടാണ് ഒഴുകുന്നത്?കിഴക്കോട്ട് ഒഴുകുന്നവ ഏതൊക്കെ?
അഞ്ചാം ക്ലാസില്‍ പഠിച്ചത് ഓര്‍മ്മിക്കുന്നു.
- കേരളത്തില്‍ ധാരാളം നദികള്‍ ഉണ്ടാവാന്‍ എന്താണ് കാരണം?
നദികളുടെ മാപ്പ് ഗ്രൂപ്പില്‍ പരിശോധിച്ച് വ്യക്തിഗതമായി നിഗമനങ്ങള്‍ രൂപീകരിക്കുന്നു.
അവതരണം.ക്ലാസ് ക്രോഡീകരണം.(ധാരാളമായി ലഭിക്കുന്ന മഴ,ചരിഞ്ഞ ഭൂപ്രകൃതി,മലമ്പ്രദേശവും കടല്‍ത്തീരവും തമ്മിലുള്ള കുറഞ്ഞ അകലം)
വിലയിരുത്തല്‍ :കുട്ടികളുടെ നിഗമനങ്ങള്‍-ടീച്ചറുടെ വിലയിരുത്തല്‍.
- ധാരണകളുടെ സ്വാശീകരണം
- നിരീക്ഷണം-മാപ്പ്
- നിഗമനങ്ങള്‍
ഈ നദികളെക്കൊണ്ട് നമുക്ക് എന്തെല്ലാം പ്രയോജനങ്ങളാണുള്ളത്?
ചര്‍ച്ച.
പ്രൊജക്ഷന്‍
ഇടുക്കി ഡാമിനെക്കുറിച്ചുള്ള അഞ്ചുമിനുട്ട് വീഡിയോ കാണിക്കുന്നു.
തുടര്‍ന്ന് ചോദ്യങ്ങള്‍
വീഡിയോയില്‍ കണ്ടത് എന്താണ്?
നദിക്കു കുറുകെ അണകെട്ടി നിര്‍ത്തിയിരിക്കുന്നത് എന്തിനാണ്?
ഇത്തരത്തിലുള്ള നിരവധി ഡാമുകള്‍ കേരളത്തിലെ നദികള്‍ക്കു കുറുകെയുണ്ട്.ഇതില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നവയും ജലസേചനത്തിനുമാത്രം ഉപയോഗിക്കുന്നവയുമുണ്ട്.
പാഠഭാഗം പേജ് 13 'വെള്ളത്തില്‍ നിന്നു വെളിച്ചം' വായിക്കുന്നു.

- കേരളത്തിലെ ജലവൈദ്യുത പദ്ധതികള്‍ ഏതൊക്കെയാണ്? ജില്ല തിരിച്ച് പട്ടികപ്പെടുത്താമോ?
കേരളത്തിലെ ജലവൈദ്യുത പദ്ധതിളുടെ മാപ്പ് ഗ്രൂപ്പില്‍ പരിശോധിക്കുന്നു. ഓരോ ജില്ലയിലേയും ജലവൈദ്യുത പദ്ധതികള്‍ കണ്ടെത്തി പട്ടികപ്പെടുത്തുന്നു.
ഓരോഗ്രൂപ്പിന്റെയും അവതരണം.
ഓരോഗ്രൂപ്പിന്റെയും അവതരണം.
- കേരളത്തില്‍ ഇത്രയധികം ഡാമുകള്‍ ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും?
വ്യക്തിഗതമായി കണ്ടെത്തിയെഴുതുന്നു.അവതരിപ്പിക്കുന്നു.
ഗൃഹപാഠം:
സ്വന്തം ജില്ലയിലൂടെ ഒഴുകുന്ന നദികള്‍ ഏതൊക്കെ?പട്ടികപ്പെടുത്തുക
ഗൃഹപാഠം:
സ്വന്തം ജില്ലയിലൂടെ ഒഴുകുന്ന നദികള്‍ ഏതൊക്കെ?പട്ടികപ്പെടുത്തുക
മൊഡ്യൂള്‍ 4
ആശയം:
മലനിരകള്‍ കേരളത്തിലെ ഗതാഗതമാര്‍ഗങ്ങളെ സ്വാധീനിക്കുന്നുണ്ട്.
പഠന ഉല്‍പ്പന്നങ്ങള്‍
- പശ്ചിമഘട്ട മലനിരകളുടെ ചിത്രങ്ങള്‍
- മാപ്പ് നിരീക്ഷണം-പട്ടിക
- പശ്ചിമഘട്ടവും ഗതാഗതമാര്‍ഗങ്ങളും-കുറിപ്പ്
- പശ്ചിമഘട്ടം- കുട്ടികള്‍ നിര്‍മ്മിച്ച റിലീഫ് മാപ്പ്
1.പശ്ചിമഘട്ടം വരയിലൂടെ
പ്രൊജക്ഷന്‍
പശ്ചിമഘട്ട മലനിരകളുടെ മനോഹരമായ വിഷ്വല്‍സ് കാണിക്കുന്നു.
പശ്ചിമഘട്ടത്തെ വരയിലൂടെ ആവിഷ്ക്കരിക്കാമോ?
കുട്ടികളെ മൂന്നുഗ്രൂപ്പുകളാക്കുന്നു.തറയില്‍ കളര്‍ചോക്കുകൊണ്ട് വരക്കാം.ഓരോഗ്രൂപ്പിനും വരക്കാനുള്ള സ്ഥലം അനുവദിക്കുന്നു.നല്ല സംഗീതം കേള്‍പ്പിക്കുന്നു.
കുട്ടികള്‍ വരക്കുന്നു.
വിലയിരുത്തല്‍ : ഓരോഗ്രൂപ്പിന്റെയും ചിത്രത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.
- ഗ്രൂപ്പ് ഡൈനാമിക്സ്
- വരയുടെ ഭംഗി
- ചിത്രത്തിലൂടെയുള്ള ആശയപ്രകടനം
2.മല മറികടക്കുന്നതെങ്ങനെ?
കേരളത്തിന്റെ കിഴക്കു ഭാഗത്ത് നീണ്ടുകിടക്കുന്ന ഈ മലനിരകളെ മറികടന്ന് എങ്ങനെയാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലേക്കു പോകുക?
കുട്ടികളുടെ പ്രതികരണങ്ങള്‍.
പശ്ചിമഘട്ടം അടയാളപ്പെടുത്തിയ ഇന്ത്യയുടെ മാപ്പ് വീണ്ടും പരിശോധിക്കുന്നു.
തമിഴ്നാട്,കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങലിലേക്ക് എങ്ങനെയാണ് പോകുക?
കുട്ടികള്‍ അവരുടെ ഊഹങ്ങള്‍ അവതരിപ്പിക്കുന്നു.
ദേശീയപാത അടയാളപ്പെടുത്തിയ കേരളത്തിന്റെ മാപ്പ് വ്യക്തിഗതമായി പരിശോധിക്കുന്നു.
ദേശീയപാതകള്‍ ഏതേതു ജില്ലകളിലൂടെയാണ് കടന്നുപോകുന്നതെന്ന് പട്ടികപ്പെടുത്തുന്നു.
ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.
ഒപ്പം കേരളത്തിന്റെ റെയില്‍മാപ്പും പരിശോധിക്കുന്നു.
- പശ്ചിമഘട്ടം കേരളത്തിന്റെ ഗതാഗതമാര്‍ഗങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?
മാപ്പുകള്‍ വിശകലനം ചെയ്ത്കുട്ടികള്‍ ഗ്രൂപ്പില്‍ കുറിപ്പ് തയ്യാറാക്കുന്നു.അവതരണം.
ക്ലാസ് ക്രോഡീകരണം.
വിലയിരുത്തല്‍ :ടീച്ചറുടെ വിലയിരുത്തല്‍.
- ധാരണകളുടെ സ്വാശീകരണം
- നിരീക്ഷണം-മാപ്പ്
- നിഗമനങ്ങള്‍
3.പശ്ചിമഘട്ടം-റിലീഫ് മാപ്പ്
കുട്ടികള്‍ മൂന്നു പേര്‍ വീതമുള്ള ഗ്രൂപ്പുകളാകുന്നു.ഓരോ ഗ്രൂപ്പിനും കാര്‍ഡു ഷീറ്റുകള്‍,ട്രേസിങ്ങ് മാപ്പ്,പശ,മണല്‍,നിറങ്ങള്‍ എന്നിവ നല്‍കുന്നു.
കുട്ടികള്‍ കേരളത്തിന്റെ മാപ്പ് ട്രേസ് ചെയ്ത് പശ്ചിമഘട്ടം അടയാളപ്പെടുത്തി മണല്‍ ഉപയാഗിച്ച് റിലീഫ് മാപ്പ് ഉണ്ടാക്കുന്നു.
മൊഡ്യൂള്‍ 5
ആശയം:
പശ്ചിമഘട്ടത്തില്‍ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ പരിസ്ഥിതിക്കും ആദിവാസികള്‍ക്കും വന്യജീവികള്‍ക്കും ദോഷം വരുത്തുന്നു.
പഠന ഉല്‍പ്പന്നങ്ങള്‍
- വന്യജീവികളുടെ ആക്രമണം-കുറിപ്പ്
- പശ്ചിമഘട്ടം നേരിടുന്ന ഭീഷണികള്‍ -കുറിപ്പ്
- പശ്ചിമഘട്ടം നേരിടുന്ന ഭീഷണികള്‍-ടാബ്ളോ സ്ലൈഡുകള്‍
1.ആനയുടെ നൊമ്പരങ്ങള്‍
ആനത്താര വ്യക്തിഗതമായി വായിക്കുന്നു.
ആന അനുഭവിക്കുന്ന പ്രയാസങ്ങള്‍ വായിച്ചുവല്ലോ.
ആനക്കൂട്ടങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന്റെ വീഡിയോ ക്ലിപ്പിങ്ങുകള്‍ കാണിക്കുന്നു.
വന്യജീവികള്‍ കൃഷിനശിപ്പിക്കുന്നതിന്റെ ധാരാളം വാര്‍ത്തകള്‍ പത്രത്തില്‍ കാണാറുണ്ട്.
- മലയോരകര്‍ഷകര്‍ക്ക് വന്യജീവികളുടെ ആക്രമണം നേരിടേണ്ടിവരുന്നത് എന്തുകൊണ്ടാണ്?
- ഇത് ഇല്ലാതാക്കാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നല്‍കാനുള്ളത്?
വീഡിയോ, വായനാക്കുറിപ്പ് എന്നിവ വിശകലനം ചെയ്ത് കുട്ടികള്‍ വ്യക്തിഗതമായി എഴുതുന്നു.ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.അവതരണം.
ക്ലാസ് ക്രോഡീകരണം.
നൂറു വര്‍ഷം മുമ്പുവരെ ആദിവാസികള്‍ ഒഴിച്ച് മനുഷ്യര്‍ കടന്നുചെന്നിട്ടില്ലാത്ത പ്രദേശമായിരുന്നു പശ്ചിമഘട്ടം.
എന്നാല്‍ മനുഷ്യര്‍ വന്‍തോതില്‍ അവിടെ കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങി.
പാഠഭാഗം പേജ് 18 കാടുകളില്‍ ജീവിക്കുന്നവര്‍ വായന.
പശ്ചിമഘട്ടത്തിലെ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണ്?
ചര്‍ച്ച
പ്രൊജക്ഷന്‍
പ്രകൃതിനിര്‍മ്മിതി എന്ന വീഡിയോ പ്രദര്‍ശനം
കരിങ്കല്‍ ക്വാറി,കുന്നിടിക്കല്‍,വനനശീകരണം എന്നിവയുടെ വീഡിയോ ക്ലിപ്പിങ്ങുകള്‍.

- ഇന്ന് പശ്ചിമഘട്ടം എന്തെല്ലാം ഭീഷണികളാണ് നേരിടുന്നത്?
- പശ്ചിമഘട്ടത്തിന്റെ നാശം ആദിവാസികളെയും നാട്ടിലെ മനുഷ്യരെയും എങ്ങനെയാണ് ബാധിക്കുക?
വീഡിയോ ക്ലിപ്പിങ്ങുകള്‍ വിശകലനം ചെയ്ത് കുട്ടികള്‍ വ്യക്തിഗതമായി തങ്ങളുടെ നിഗമനങ്ങള്‍ എഴുതുന്നു.ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.അവതരണം.
പശ്ചിമഘട്ടം നേരിടുന്ന ഭീഷണികളെക്കുറിച്ചു പഠിക്കാന്‍ മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായുള്ള ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി.ആ കമ്മിറ്റി പല സുപ്രധാന നിര്‍ദ്ദേശങ്ങളും സര്‍ക്കാറിനു സമര്‍പ്പിക്കുകയുണ്ടായി.
- പശ്ചിമഘട്ടം സംരക്ഷിക്കാനായി എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്?
കുട്ടികള്‍ ഗ്രൂപ്പില്‍ കണ്ടെത്തുന്നു. അവതരിപ്പിക്കുന്നു.
മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കുട്ടികളുടെ മുന്നില്‍ ലളിതമായി അവതരിപ്പിക്കുന്നു.ചര്‍ച്ചചെയ്യുന്നു.
2.ഭീഷണി നേരിടുന്ന പശ്ചിമഘട്ടം
കുട്ടികള്‍ നാലു ഗ്രൂപ്പുകളാകുന്നു.ഓരോ ഗ്രൂപ്പും ഭീഷണി നേരിടുന്ന പശ്ചിമഘട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ടാബ്ളോ സ്ലൈഡുകള്‍ അവതരിപ്പിക്കുന്നു.ഓരോ സ്ലൈഡും ആ ഗ്രൂപ്പിലെ ഓരോ കുട്ടി അവതരിപ്പിക്കണം.
വിലയിരുത്തല്‍ : ഓരോഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.
മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കുട്ടികളുടെ മുന്നില്‍ ലളിതമായി അവതരിപ്പിക്കുന്നു.ചര്‍ച്ചചെയ്യുന്നു.
2.ഭീഷണി നേരിടുന്ന പശ്ചിമഘട്ടം
കുട്ടികള്‍ നാലു ഗ്രൂപ്പുകളാകുന്നു.ഓരോ ഗ്രൂപ്പും ഭീഷണി നേരിടുന്ന പശ്ചിമഘട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ടാബ്ളോ സ്ലൈഡുകള്‍ അവതരിപ്പിക്കുന്നു.ഓരോ സ്ലൈഡും ആ ഗ്രൂപ്പിലെ ഓരോ കുട്ടി അവതരിപ്പിക്കണം.
വിലയിരുത്തല്‍ : ഓരോഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.
- ഗ്രൂപ്പ് ഡൈനാമിക്സ്
- ഇംപ്രൊവൈസേഷനുള്ള കഴിവ്
- നേടിയ ആശയം എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട്
- അവതരണത്തിലെ വ്യത്യസ്തത
ഗൃഹപാഠം:
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ ശേഖരിക്കല്‍
…........................................................................
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ ശേഖരിക്കല്‍
…........................................................................
മൊഡ്യൂള്‍ 5
ആശയം:
പശ്ചിമഘട്ട മലനിരകളിലെ കൃഷിരീതിയില്‍ വന്ന മാറ്റം അവിടത്തെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടിട്ടുണ്ട്.
പഠന ഉല്‍പ്പന്നങ്ങള്‍
- പശ്ചിമഘട്ടത്തിലെ കൃഷി രീതികളില്‍ വന്ന മാറ്റം-നിഗമനക്കുറിപ്പ്
- സ്വന്തം നാട്ടിലെ കൃഷിയില്‍ വന്ന മാറ്റം -കുറിപ്പ്
- കൃഷി രീതികള്‍-താരതമ്യക്കുറിപ്പ്
1.മലമുകളിലെ കൃഷി രീതികള്‍
പ്രൊജക്ഷന്‍
വയനാട്ടിലെ കൃഷിയുടെ വീഡിയോ ക്ലിപ്പിങ്ങ്.
പശ്ചിമഘട്ട മലനിരകളിലെ മനുഷ്യരുടെ കൃഷിരീതിയില്‍ അടുത്തകാലത്തായി പല മാറ്റങ്ങളും വരികയുണ്ടായി.അവ എന്തൊക്കെയാണ്?
കുട്ടികളുടെ പ്രതികരണങ്ങള്‍.
പാഠഭാഗം പേജ് 20 വയനാട്ടിലെ വയലേലകള്‍ വ്യക്തിഗതമായി വായിക്കുന്നു.
- കാലാകാലങ്ങളിലായി സുധാകരന്‍ കൃഷിയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാം?
- ഈ മാറ്റത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?
- ഇത് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെ എങ്ങനെയായിരിക്കും ബാധിച്ചിട്ടുണ്ടാകുക?
വീഡിയോ, വായനാക്കുറിപ്പ് എന്നിവ വിശകലനം ചെയ്ത് കുട്ടികള്‍ വ്യക്തിഗതമായി എഴുതുന്നു.അവതരിപ്പിക്കുന്നു.
വിലയിരുത്തല്‍ :ടീച്ചറുടെ വിലയിരുത്തല്‍.
ധാരണകളുടെ സ്വാശീകരണം
നിലപാടിലെ മൗലികത
ആശയപ്രകടനത്തിലെ പൂര്‍ണ്ണത
2.സ്വന്തം നാട്ടിലെ കൃഷി
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കൃഷിചെയ്യുന്ന വിളകള്‍ ഏതൊക്കെ?
പട്ടികപ്പെടുത്തല്‍.
- അന്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ വിളകള്‍ തന്നെയാണോ കൃഷി ചെയ്തിട്ടുണ്ടാകുക?
- കൃഷിചെയ്യാന്‍വേണ്ടി മനുഷ്യന്‍ പ്രകൃതിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്?
മുതിര്‍ന്നവരോട് അന്വേഷിച്ചും നിരീക്ഷണത്തിലൂടേയും കുട്ടികള്‍ കണ്ടെത്തുന്നു.
കണ്ടെത്തലുകളെ ഗ്രൂപ്പില്‍ ക്രോഡീകരിക്കുന്നു.
ഇതിനെ പശ്ചിമഘട്ടത്തിലെ കൃഷിരീതികളുമായി താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുന്നു.അവതരിപ്പിക്കുന്നു.
തയ്യാറാക്കിയത്:കാനത്തൂര്‍ പെരുമ kanathurperumagups.blogspot.in
e mail-mmsuran@gmail.com

യൂണിറ്റ് 2.ഇവിടെ ജീവിക്കുന്നവര്‍
മൊഡ്യൂള്‍- 1
ആശയം:
ഒറ്റപ്പെട്ടുകിടക്കുന്ന ഭൂപ്രദേശത്ത് താമസിക്കുന്ന വിഭാഗമാണ് ആദിവാസികള്‍.ഇവര്‍ ആ പ്രദേശത്തെ ആദിമനിവാസികളാണ്.
പഠന ഉല്‍പ്പന്നങ്ങള്‍
- പ്രതികരണക്കുറിപ്പ്
- ആദിവാസികളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്-കുറിപ്പ്
1. ചിത്രത്തില്‍...
പ്രൊജക്ഷന്‍
പാഠഭാഗത്തെ ചിത്രം-പേജ്..24
തുടര്‍ന്ന് ചോദ്യങ്ങള്‍ ചാര്‍ട്ടിലെഴുതി പ്രദര്‍ശിപ്പിക്കുന്നു.
- ചിത്രത്തില്‍ എന്താണ് നടക്കുന്നത്?
- ഇവര്‍ ആരായിരിക്കും?
- അവരുടെ വേഷത്തിന് എന്തു പ്രത്യേകതയാണുള്ളത്?
- ഈ സംഭവം നടക്കുന്നത് എവിടെയായിരിക്കും?
- ഇവര്‍ കൂടിയിരുന്ന് എന്തായിരിക്കും ചര്‍ച്ച ചെയ്യുന്നത്?
ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ വ്യക്തിഗതമായി ഉത്തരം കുറിക്കുന്നു.
രണ്ടുപേരുടെ ഗ്രൂപ്പില്‍ പങ്കുവെക്കുന്നു.
മൂന്നോ നാലോ പെയറുകള്‍ അവതരിപ്പിക്കുന്നു.
കേരളത്തിലെ ഒരു ആദിവാസി വിഭാഗമാണിവര്‍.ഇവരുടെ ഊരു പഞ്ചായത്താണ് ചിത്രത്തില്‍.
ഈ ഊരു പഞ്ചായത്ത് എങ്ങനെയാണ് നടക്കുന്നത്?
നമുക്ക് നോക്കാം.
'ഇരുളരുടെ ഊര് 'വ്യക്തിഗതമായി വായിക്കുന്നു.ഒരു കുട്ടി എല്ലാവരും കേള്‍ക്കത്തക്കവിധത്തില്‍ ഉറക്കെ വായിക്കുന്നു.
പ്രൊജക്ഷന്‍
ആദിവാസികളുടെ ഫോട്ടോകള്‍
തുടര്‍ന്ന് ചോദ്യം:
- ആരാണ് ആദിവാസികള്‍?
- പൊതുസമൂഹത്തില്‍ നിന്ന് അവര്‍ എങ്ങനെയാണ് വ്യത്യസ്തരാകുന്നത്?
വ്യക്തിഗത വായന പാഠഭാഗം-ഒരു പ്രത്യേക പ്രദേശത്തെ... മുതല്‍ കൃഷി വരെ.
'കേരളത്തിലെ ആദിവാസികളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് 'എന്ന പേരില്‍ കുറിപ്പ് തയ്യാറാക്കുന്നു.
വ്യക്തിഗത രചന.ഗ്രൂപ്പില്‍ മെച്ചപ്പെടുത്തല്‍.
അവതരണം.
വിലയിരുത്തല്‍ : ടീച്ചര്‍.
'കേരളത്തിലെ ആദിവാസികളെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയത് 'എന്ന പേരില്‍ കുറിപ്പ് തയ്യാറാക്കുന്നു.
വ്യക്തിഗത രചന.ഗ്രൂപ്പില്‍ മെച്ചപ്പെടുത്തല്‍.
അവതരണം.
വിലയിരുത്തല്‍ : ടീച്ചര്‍.
- ആശയങ്ങളുടെ സ്വാംശീകരണം
- ആശയങ്ങളുടെ ക്രമീകരണം
- ഭാഷാപരമായ മികവ്
ഗൃഹപാഠം:
ആദിവാസികളുടെ ചിത്രങ്ങള്‍ ശേഖരിക്കുക.
ആദിവാസികളുടെ ചിത്രങ്ങള്‍ ശേഖരിക്കുക.
മൊഡ്യൂള്‍ 2
ആശയം:
ആദിവാസികള്‍ക്ക് തനതു കൃഷിരീതികളുണ്ട്.അതിലൊന്നാണ് പുനംകൃഷി.
പഠന ഉല്‍പ്പന്നങ്ങള്‍
ആദിവാസികള്‍ക്ക് തനതു കൃഷിരീതികളുണ്ട്.അതിലൊന്നാണ് പുനംകൃഷി.
പഠന ഉല്‍പ്പന്നങ്ങള്‍
- ആദിവാസികളുടെ കൃഷിരീതി-കുറിപ്പ്
- നമ്മുടെ കൃഷി,ആദിവാസികളുടെ കൃഷി-താരതമ്യക്കുറിപ്പ്
1.ആദിവാസികളുടെ കൃഷി
നമ്മുടെ കൃഷി എങ്ങനെയാണ്?
അതിന്റെ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കാമോ?
കുട്ടികളെ എട്ടുപേരടങ്ങുന്ന ഗ്രൂപ്പുകളാക്കുന്നു.ഓരോ ഗ്രൂപ്പും കൃഷിയുടെ മൂന്നു ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നു.
നമ്മുടെ കൃഷിരീതിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു.
- എന്തൊക്കെയാണ് നമ്മുടെ കൃഷിരീതിയുടെ പ്രത്യകതകള്‍?
കുട്ടികള്‍ വ്യക്തിഗതമായി കുറിക്കുന്നു.
അവതരണം.
ക്രോഡീകരണം.
(സ്വന്തം ഭൂമിയില്‍,രാസകീടനാശിനി,രാസവളം,വ്യക്തിഗത ഉത്പാദനം,പുതിയ ഇനം വിളകള്‍)
അവതരണം.
ക്രോഡീകരണം.
(സ്വന്തം ഭൂമിയില്‍,രാസകീടനാശിനി,രാസവളം,വ്യക്തിഗത ഉത്പാദനം,പുതിയ ഇനം വിളകള്‍)
- എന്നാല്‍ ആദിവാസികളുടെ കൃഷിരീതി എങ്ങനെയായിരുന്നു?
പാഠഭാഗം പേജ് ..വായിച്ചു നോക്കുന്നു.
ചര്‍ച്ചാചോദ്യങ്ങള്‍:
ചര്‍ച്ചാചോദ്യങ്ങള്‍:
- എന്തെല്ലാം വിളവുകളാണ് അവര്‍ കൃഷിചെയ്തിരുന്നത്?
- എവിടെയാണ് കൃഷി?
- വളപ്രയോഗവും കീടനിയന്ത്രണവും എങ്ങനെയായിരുന്നു?
- കൃഷിരീതിയുടെ മറ്റു പ്രത്യേകതകള്‍ എന്തൊക്കെയാണ്?
കുട്ടികള്‍ വ്യക്തിഗതമായി എഴുതുന്നു.
ഒന്നോ രണ്ടോ കുട്ടികളുടെ അവതരണം.
ഗ്രൂപ്പില്‍ മെച്ചപ്പെടുത്തല്‍.അവതരണം.
ക്രോഡീകരണം.
വിലയിരുത്തല്‍ : ഓരോഗ്രൂപ്പിന്റെയും അവതരണത്തെ മറ്റു ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു.
- ആശയങ്ങളുടെ സ്വാംശീകരണം
- ആശയങ്ങളുടെ ക്രമീകരണം
- ഭാഷാപരമായ മികവ്
ആദിവാസികളുടെ കൃഷിരീതിയുടെ പ്രത്യേകതകള്‍ നാം കണ്ടുകഴിഞ്ഞു.
- നമ്മുടെ കൃഷിരീതിയാണോ ആദിവാസികളുടെ കൃഷിരീതിയാണോ കൂടുതല്‍ പ്രകൃതി സൗഹൃദപരം?എന്തുകൊണ്ട്?
താരതമ്യക്കുറിപ്പ് തയ്യാറാക്കല്‍-ഗ്രൂപ്പ്.
ഓരോ ഗ്രൂപ്പിന്റേയും അവതരണം.
ഓരോ ഗ്രൂപ്പിന്റേയും അവതരണം.
ഗൃഹപാഠം:
ആദിവാസികളുടെ കൃഷിരീതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുക.
മൊഡ്യൂള്‍ 3
ആശയം:
ആദിവാസികള്‍ക്ക്
തനതു വീടുനിര്‍മ്മാണ രീതികളുണ്ട്.
ആദിവാസികളുടെ
ജീവിതസാഹചര്യങ്ങളുമായി
യോജിക്കുന്നതാണ് അവരുടെ
വീടുകള്‍.
പഠന
ഉല്‍പ്പന്നങ്ങള്‍
- ആദിവാസികളുടെ വീട് കെട്ടാന്‍ ആവശ്യമായ വസ്തുക്കള്‍-പട്ടിക
- ആദിവാസികളുടെ വീട്-ചിത്രം
- ആദിവാസികളുടെ വീട്-കുറിപ്പ്
- നമ്മുടെ വീട്,ആദിവാസികളുടെ വീട്-താരതമ്യക്കുറിപ്പ്
1.കാടിനുചേര്‍ന്ന
വീട്
നമ്മെപ്പോലെ
ആദിവാസികളും വീടുകളിലാണ്
താമസിക്കുന്നത്.
പ്രൊജക്ഷന്‍
ഒരു
ഇരുനില വീടിന്റെ ഫോട്ടോ.
ഇപ്പോഴത്തെ
നമ്മുടെ വീടിന്റെ ഒരു മാതൃകയാണിത്.
എന്തൊക്കെയാണിതിന്റെ
പ്രത്യേകതകള്‍?
(വലിയ
വീട്,ഒരുപാട്
മുറികള്‍,കോണ്‍ക്രീറ്റുകൊണ്ട്
നിര്‍മ്മിച്ചത്,നിലം
ടൈല്‍സ് പാകിയത്.....)
നിങ്ങള്‍
എഞ്ചിനീയര്‍മാരാണെന്നു
കരുതുക.ആദിവാസികള്‍ക്കു
വീടുകെട്ടിക്കൊടുക്കാന്‍
നിങ്ങള്‍ കാട്ടിലെത്തുന്നു.
- എങ്ങനെയുള്ള വീടുകളായിരിക്കും നിങ്ങള്‍ അവര്‍ക്കു കെട്ടിക്കൊടുക്കുക?
കുട്ടികള്‍ക്ക്
ആലോചിക്കാന്‍ സമയം നല്‍കുന്നു.
- അതിന്റെ മേല്‍ക്കൂര എങ്ങനെയായിരിക്കും? തറ...? ചുമരുകള്‍..?
കുട്ടികള്‍
നാലുപേര്‍വീതമുള്ള
ഗ്രൂപ്പുകളാകുന്നു.
ആദിവാസികള്‍ക്കു
വീടുകെട്ടിക്കൊടുക്കാന്‍
ആവശ്യമായ വസ്തുക്കള്‍ ലിസ്റ്റ്
ചെയ്യുന്നു.
ഓരോ
ഗ്രൂപ്പിന്റേയും അവതരണം.
എന്തുകൊണ്ട്
ഈ വസ്തുക്കള്‍ തെരഞ്ഞെടുത്തുവെന്ന്
സമര്‍ത്ഥിക്കല്‍.
വീട്
ഡിസൈന്‍ ചെയ്യല്‍.
അതിന്റെ
ചിത്രം ചാര്‍ട്ടുപേപ്പറില്‍
വരക്കുന്നു.ഓരോ
ഗ്രൂപ്പിന്റേയും അവതരണം.
എന്തുകൊണ്ട്
ഇങ്ങനെയൊരുവീട്?സമര്‍ത്ഥിക്കല്‍.
2.കാടിനുചേര്‍ന്ന
വീട്
നിങ്ങള്‍
ഡിസൈന്‍ ചെയ്തരീതിയില്‍
തന്നെയാണോ ആദിവാസികളുടെ വീട്
?
നമുക്കു
നോക്കാം.
കാടിനുചേര്‍ന്ന
വീട് വ്യക്തിഗതമായി വായിക്കുന്നു.
പ്രൊജക്ഷന്‍
ആദിവാസികളുടെ
വീടിന്റെ ചിത്രങ്ങള്‍
എന്തൊക്കെയാണ്
ആദിവാസികളുടെ വീടിന്റെ
പ്രത്യേകതകള്‍?
വ്യക്തിഗതമായി
കുറിപ്പ് തയ്യാറാക്കുന്നു.
ഗ്രൂപ്പില്‍
മെച്ചപ്പെടുത്തല്‍.അവതരണം.
വിലയിരുത്തല്‍
: ടീച്ചര്‍.
- ആശയങ്ങളുടെ സ്വാംശീകരണം
- ആശയങ്ങളുടെ ക്രമീകരണം
- ഭാഷാപരമായ മികവ്
ആദിവാസികളുടെ
വീടിനെ നമ്മുടെ വീടുമായി
താരതമ്യം ചെയ്താല്‍ നാം
എന്തെല്ലാം നിഗമനങ്ങളിലാണ്
എത്തിച്ചേരുക?
ഗ്രൂപ്പില്‍
താരതമ്യം ചെയ്യുന്നു.
നിഗമനങ്ങള്‍
രൂപീകരിക്കുന്നു.ഓരോ
ഗ്രൂപ്പിന്റേയും അവതരണം.
ഗൃഹപാഠം:
ആദിവാസികളുടെ
വീടിന്റെ
ചിത്രങ്ങള്‍ ശേഖരിക്കുക.
മൊഡ്യൂള്‍ 4
ആശയം:- ആദിവാസികള്‍ക്ക് അവരുടേതായ ആചാരങ്ങളും സാംസ്ക്കാരികത്തനിമയുമുണ്ട്.
പഠന ഉല്‍പ്പന്നങ്ങള്‍
- നമ്മുടെ ജീവിതത്തിലെ ചടങ്ങുകള്‍-കുറിപ്പ്
- ചടങ്ങുകള്‍ക്കുള്ള പ്രാധാന്യം-കുറിപ്പ്
- ചടങ്ങുകള്‍-താരതമ്യക്കുറിപ്പ്
1.വിവാഹച്ചടങ്ങ്
നമ്മുടെ വിവാഹം എങ്ങനെയാണ്?എന്തൊക്കെയാണ് ചടങ്ങുകള്‍?
ഒന്നോ രണ്ടോ കുട്ടികള്‍ അതിന്റെ വിശദാംശങ്ങള്‍ പറയുന്നു.
ഇതു പോലെ നമ്മുടെ ജീവിതത്തിലെ മറ്റു ചടങ്ങുകള്‍ ഏതൊക്കെയാണ്?
കുട്ടികള്‍ പ്രതികരിക്കുന്നു.
ഒന്നോ രണ്ടോ കുട്ടികള്‍ അതിന്റെ വിശദാംശങ്ങള്‍ പറയുന്നു.
ഇതു പോലെ നമ്മുടെ ജീവിതത്തിലെ മറ്റു ചടങ്ങുകള്‍ ഏതൊക്കെയാണ്?
കുട്ടികള്‍ പ്രതികരിക്കുന്നു.
- പേരിടല്‍ ചടങ്ങ്
- ഗൃഹപ്രവേശനച്ചടങ്ങ്വ്യക്തിഗതമായി എഴുതുന്നു.
- പ്രസവവുമായി ബന്ധപ്പെട്ട ചടങ്ങ്
- മരണവുമായി ബന്ധപ്പെട്ട ചടങ്ങ്
ഓരോ ചടങ്ങും എങ്ങനെയാണ് ആചരിക്കുക?
കുട്ടികള്‍ നാലു ഗ്രൂപ്പുകളാകുന്നു.ഒരോന്നിന്റേയും വിശദാംശങ്ങളടങ്ങിയ കുറിപ്പു തയ്യാറാക്കുന്നു.
അവതരിപ്പിക്കുന്നു.
കുട്ടികള്‍ നാലു ഗ്രൂപ്പുകളാകുന്നു.ഒരോന്നിന്റേയും വിശദാംശങ്ങളടങ്ങിയ കുറിപ്പു തയ്യാറാക്കുന്നു.
അവതരിപ്പിക്കുന്നു.
- ഇത്തരം ചടങ്ങുകള്‍ എന്തിനാണ് നാം ആചരിക്കുന്നത്?നമ്മുടെ ജീവിതത്തില്‍ ഈ ചടങ്ങുകള്‍ക്കുള്ള പ്രാധാന്യം എന്താണ്?
കുട്ടികള്‍ വ്യക്തിഗതമായി എഴുതുന്നു.അവതരിപ്പിക്കുന്നു.
(വ്യക്തിയുടേയും കുടുംബത്തിന്റേയും ആഹ്ലാദം സമൂഹത്തിന്റെ പൊതു ആഹ്ലാദമായി മാറുന്നു.മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നു.ആളുകളുടെ കൂട്ടായ്മ.പരസ്പരസഹകരണമനോഭാവം വളര്‍ത്തല്‍.)
(വ്യക്തിയുടേയും കുടുംബത്തിന്റേയും ആഹ്ലാദം സമൂഹത്തിന്റെ പൊതു ആഹ്ലാദമായി മാറുന്നു.മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നു.ആളുകളുടെ കൂട്ടായ്മ.പരസ്പരസഹകരണമനോഭാവം വളര്‍ത്തല്‍.)
2.ആദിവാസികളുടെ വിവാഹം
ആദിവാസികളുടെ വിവാഹം നമ്മുടെ വിവാഹം പോലെയായിരിക്കുമോ? എന്തൊക്കെയായിരിക്കും വ്യത്യാസങ്ങള്‍?
കുട്ടികള്‍ പ്രതികരിക്കുന്നു.
അവരുടെ പേരിടല്‍ ചടങ്ങോ?
കുട്ടികള്‍ പ്രതികരിക്കുന്നു.
അവരുടെ പേരിടല്‍ ചടങ്ങോ?
നമുക്ക് നോക്കാം.പാഠപുസ്തകം പേജ് 27,28 വിവാഹരീതി,ഒന്നായ്ച്ചേര്‍ന്നൊരു പേര് -കുറിപ്പുകള്‍ വായിക്കുന്നു.
- ഇതിനെ നമ്മുടേതുമായി താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കാമോ?
ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് കുറിപ്പു തയ്യാറാക്കുന്നു.അവതരിപ്പിക്കുന്നു.
(നമ്മുടേതിനേക്കാള്‍ ചടങ്ങുകള്‍ കൂടുതല്‍,രസകരം,സമൂഹത്തിന്റെ പങ്കാളിത്തം കൂടുതല്‍,ആര്‍ഭാടം ഇല്ല.)
(നമ്മുടേതിനേക്കാള്‍ ചടങ്ങുകള്‍ കൂടുതല്‍,രസകരം,സമൂഹത്തിന്റെ പങ്കാളിത്തം കൂടുതല്‍,ആര്‍ഭാടം ഇല്ല.)
വിലയിരുത്തല്‍ : ടീച്ചര്‍.
ആശയങ്ങളുടെ സ്വാംശീകരണം
ആശയങ്ങളുടെ ക്രമീകരണം
ഭാഷാപരമായ മികവ്
ഗൃഹപാഠം:
ഇത്തരം സവിശേഷതയാര്‍ന്ന വിവാഹരീതി കണ്ടെത്തി കുറിപ്പു തയ്യാറാക്കുക.
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. പുതിയ രീതിയുടെ സാധ്യതകള്‍ ഇവിടെ വ്യക്തമാണ്. കണ്ണുള്ളവര്‍ കാണുമെന്ന് ആശിക്കാം
ReplyDeleteസര്‍ഗാത്മക ക്ലാസ് മുറിയുടെ വേറിട്ട സാദ്ധ്യതകള്‍ !! ഗംഭീരമായിട്ടുണ്ട് !
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDelete