പരീക്ഷയ്ക്കിടയിലായിരുന്നിട്ടും ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി.പരീക്ഷ കഴിഞ്ഞ ഉടനെ കൃത്യം 12മണിക്ക് ക്രസ്മസ് കരോള്‍ ആരംഭിച്ചു.സാന്താക്ലാസ് അപ്പൂപ്പനാകാന്‍ ഭാഗ്യം ലഭിച്ചത് ഏഴാം ക്ലാസിലെ ശ്രീരാഗിനും ഋഷികേശിനുമായിരുന്നു.
ഏഴാം ക്ലാസിലെ മുഴുവന്‍ പെണ്‍കുട്ടികളും ചേര്‍ന്നുള്ള ഒരു ഗായകസംഘമായിരുന്നു ക്രസ്മസ് കരോളിന്റെ മറ്റൊരു ആകര്‍ഷണം.
ആദ്യം സ്ക്കൂളിന് തൊട്ടടുത്തുള്ള അംഗന്‍വാടിയിലേക്കായിരുന്നു പോയത്.കുട്ടികള്‍ക്ക് മിഠായികള്‍ വിതരണം ചെയ്തു.ഗായകസംഘം ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.അപ്പൂപ്പന്‍മാര്‍ നൃത്തം ചെയ്തു.
പിന്നെ കാനത്തൂര്‍ ടൗണിലൂടെയായിരുന്നു ക്രിസ്മസ് ഗാനങ്ങളും ആലപിച്ചു കൊണ്ടുള്ള ഘോഷയാത്ര.ടൗണിലെ അംഗന്‍ വാടിയിലും വിവിധ കടകളിലും ബാങ്കിലും ക്രിസ്മസിന്റെ വരവറിയിച്ചു കൊണ്ട് സാന്താക്ലോസ് അപ്പൂപ്പന്‍ എത്തി.എല്ലായിടത്തുനിന്നും നല്ല സ്വീകരണം.എല്ലാവര്‍ക്കും മിഠായികള്‍ നല്‍കി.
ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.
ഒരു മണിയോടെ സ്ക്കൂളില്‍ തിരിച്ചെത്തി.സ്കൂള്‍ ഹാളില്‍ എല്ലാ കുട്ടികളും ഒരുമിച്ചു ചേര്‍ന്നു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എ.ബാലകൃഷ്ണന്‍ നായര്‍ കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഗായകസംഘം ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.എല്ലാവര്‍ക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.
No comments:
Post a Comment