ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 6 December 2014

കലോത്സവത്തിലെ കാനത്തൂര്‍ പൊലിമ


കഴിഞ്ഞ ആഴ്ച നടന്ന കാസര്‍ഗോഡ് സബ്ബ് ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ കാനത്തൂര്‍ സ്ക്കൂള്‍ മികച്ച നേട്ടം കൊയ്തു.

കാനത്തൂരിന്റെ പ്രധാന മത്സര ഇനമായ നാടകത്തില്‍ മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഈ വര്‍ഷവും സ്ക്കൂള്‍ ഒന്നാം സ്ഥാനത്തെത്തി.'കോഴി' എന്ന നാടകം സംവിധാനം ചെയ്തത് ഉദയന്‍ കുണ്ടംകുഴിയാണ്.വിജേഷിന്റേതാണ് രചന.ഒരു വേലിക്ക് അപ്പുറവും ഇപ്പുറവുമായി നിരന്തരം വഴക്കടിച്ചു ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ കഥ പറയുന്ന നാടകം 

കുടുംബനാഥന്‍മാരുടെ മരണാനന്തര യാത്രയിലാണ് അവസാനിക്കുന്നത്.ഈ യാത്രക്കിടയില്‍ അവര്‍ വലിയൊരു സത്യം തിരിച്ചറിയുന്നു.നമുക്കിടയില്‍ ഒന്നു ചിരിച്ചാല്‍ തീരണ പ്രശ്നമേയുണ്ടായിരുന്നുള്ളു.ഒന്നു മിണ്ടിയാല്‍ തീരണ പ്രശ്നമേയുണ്ടായിരുന്നുള്ളു.പിന്നെ എന്തിനാണ് ഒരു ജന്മം മുഴുവന്‍ നമ്മള്‍ വഴക്കടിച്ചു തീര്‍ത്തത്?ഈ ചോദ്യം പ്രക്ഷകര്‍ക്കു നേരെ തൊടുത്തു വിട്ടുകൊണ്ടാണ് നാടകം അവസാനിക്കുന്നത്.മനുഷ്യര്‍ തമ്മിലുള്ള വഴക്കിന്റേയും കുടിപ്പകയുടേയും  പൊള്ളത്തരത്തെക്കുറിച്ച് നാടകം നമ്മെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു.


നാടകത്തില്‍ വിധി കര്‍ത്താക്കള്‍ എടുത്തു പറഞ്ഞ ഒരു കാര്യം കുട്ടികളുടെ അഭിയ മികവിനെക്കുറിച്ചായിരുന്നു.പ്രത്യേകിച്ചും രാഹുല്‍ രവീന്ദ്രന്റേയും സ്നേഹയുടേയും.
ചങ്കരനും ചിരുതയും.രണ്ടുപേരും ഭാര്യാഭര്‍ത്താക്കന്‍മാര്‍.ചിരുത കണ്ണുരുട്ടിയാല്‍  ചങ്കരന്റെ മുട്ടുവിറയ്ക്കും.ചിരുതയുടെ താളത്തിനൊത്താണ് ചങ്കരന്‍ തുള്ളുന്നത്.അപ്പുറത്തെ കോരനുമായി വഴക്കു കൂടാന്‍ ചങ്കരനെ പിരികയറ്റി വിടുന്നത് ചിരുതയാണ്.ചിരുതയും ചങ്കരനും പ്രേക്ഷകരെ മുഴുനീളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.മികച്ച നടീനടന്‍മാരായി

തെരഞ്ഞെടുക്കപ്പെട്ടത് ഇവര്‍ രണ്ടുപേരുമായിരുന്നു.രണ്ടുപേരും ഏഴാം ക്ലാസില്‍ പഠിക്കുന്നു.രാഹുല്‍ രവീന്ദ്രന്‍ കഴിഞ്ഞ വര്‍ഷത്തെ നാടകമായ ചെമ്പന്‍ പ്ലാവില്‍ അഭിനയിച്ചിരുന്നു.എന്നാല്‍ സ്നേഹ ആദ്യമായാണ് സ്റ്റേജില്‍ കയറുന്നത്. 



 കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും തിരുവാതിരക്കളിയില്‍ സ്ക്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.ആറാം ക്ലാസിലേയും ഏഴിലേയും തെരഞ്ഞെടുത്ത കുട്ടികളായിരുന്നു ടീം അംഗങ്ങള്‍.വിദ്യാലയത്തില്‍ കഴിഞ്ഞ വര്‍ഷം വരെ താത്ക്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്ത പ്രീതി ടീച്ചറായിരുന്നു കുട്ടികളെ തിരുവാതിരക്കളി പഠിപ്പിച്ചത്.ശാസ്ത്രീയമായി നൃത്തം പഠിച്ചവരാരും ഈ ടീമിലില്ലായിരുന്നു.എന്നിട്ടും കുട്ടികളുടെ അവതരണം വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.



 ഇത് ഗൗരി വിജയന്‍.അഞ്ചാം ക്ലാസ്.മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും ഗൗരി എ ഗ്രേഡോടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം.പദ്യംചെല്ലല്‍,ലളിതഗാനം എന്നിവയില്‍ രണ്ടാം സ്ഥാനം.തിരുവാതിരക്കളിയുടെ പാട്ടുകാരില്‍ ഒരാള്‍ ഗൗരിയാണ്.ഗൗരി കഴിഞ്ഞ ഒരു വര്‍ഷമായി സംഗീതം പഠിക്കുന്നു.


മോണോ ആക്ടില്‍ തിളക്കമാര്‍ന്ന വിജയമായിരുന്നു ജിഷ്ണയുടേത്.ഗംഭിരമായ ഏകാഭിനയം കാഴ്ചവെച്ച് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഈ മിടുക്കി വേദി കീഴടക്കിക്കളഞ്ഞു.സ്റ്റാര്‍ സിംഗര്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരു പെണ്‍കുട്ടിയുടെ ആത്മനൊമ്പരങ്ങളായിരുന്നു ജിഷ്ണ അവതരിപ്പിച്ചത്.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.ജിഷ്ണ നാടകത്തിലും  മികച്ച അഭിനയം കാഴ്ചവെക്കുകയുണ്ടായി.പാടാനുള്ള കഴിവുമുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്ബ് ജില്ലാ മത്സരത്തില്‍ നാടന്‍പാട്ട് സംഘത്തെ നയിച്ചത് ജിഷ്ണയായിരുന്നു.നാടന്‍ പാട്ടില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഈ സംഘം.



 ഇത് ശ്രീരാഗ് സുരേഷ്.സ്ക്കൂള്‍ ലീഡറാണ്.ഏഴാം ക്ലാസില്‍ പഠിക്കുന്നു.പ്രസംഗത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി ശ്രീരാഗ്.പ്രസംഗത്തില്‍ സ്വന്തമായ ശൈലിയുണ്ട് ശ്രീരാഗിന്.ഇടയ്ക്ക് സദസ്സിനു നേരെ ചോദ്യങ്ങള്‍ തൊടുത്തുവിട്ട് അവരെ ചിന്തിപ്പിക്കുന്ന രീതി.സ്ക്കൂളിലെ പൊതു പരിപാടികളില്‍ സ്ക്കൂള്‍ ലീഡര്‍ എന്ന നിലയില്‍ ശ്രീരാഗിന് സംസരിക്കാന്‍ അവസരം നല്‍കാറുണ്ട്.അവന്റെ പ്രസംഗം ഞങ്ങള്‍ അതീവ സന്തോഷത്തോടെ കേട്ടിരിക്കാറുണ്ട്.പ്രബന്ധ രചനയിലും ശ്രീരാഗ്  മിടുക്കനാണ്.വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്ബ് ജില്ലാ മത്സരത്തില്‍ പ്രബന്ധ രചനയില്‍ ഒന്നാം സ്ഥാനം നേടി ശ്രീരാഗ്.ക്വസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.



 അനുശ്രീ മോഹന്‍.
കവിതാ രചന,കഥാരചന എന്നിവയില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.നല്ല വായനക്കാരി.ഏഴാം ക്ലാസുകാരിയായ അനുശ്രീയുടെ പ്രധാന ഇനം ക്വസ് മത്സരമാണ്.ക്വസ് മത്സരത്തില്‍ സബ്ബ് ജില്ലയിലെ അറിയപ്പെടുന്ന താരമാണ് അനുശ്രീ.ദേശാഭിമാനി അക്ഷരമുറ്റം ക്വസ്,സാമൂഹ്യശാസ്ത്ര ക്വിസ് എന്നിവയില്‍ സബ്ബ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.ഇന്നലെ നടന്ന കാസര്‍ഗോഡ് ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ക്വസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ മിടുക്കി.





ദേവാംഗന.നാലാം ക്ലാസ്.
എല്‍.പി.വിഭാഗത്തില്‍ നാടോടിനൃത്തം, പദ്യംചൊല്ലല്‍ എന്നിവയില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയത് ദേവാംഗനയായിരുന്നു.നൃത്തം ശാസ്ത്രീയമായി പഠിക്കുന്നില്ലെങ്കിലും നന്നായി നൃത്തം ചെയ്യും.പാടാനും കഴിവുണ്ട്.

1 comment:

  1. Sir you may be please post the Vedio or the script of that Dram

    ReplyDelete