ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Friday, 7 March 2014

പെറ്റുപെരുകിയ ഒന്നാം പാഠപുസ്തകം


സമയം രാവിലെ 9.30.ആദ്യ ബെല്‍ അടിച്ചതേയുള്ളു.
ഒന്നാം ക്ലാസിലെ കുട്ടികള്‍ വായനയിലാണ്.അവര്‍ വായിക്കുന്ന പുസ്തകം കണ്ടപ്പോള്‍ എനിക്കു കൗതുകം തോന്നി.വലിയ പുസ്തകം. ഏതാണ്ട് അവരുടെ അത്രേം പൊക്കമുണ്ട്!

ഞാന്‍ വരാന്തയില്‍ നിന്നും ക്ലാസിലേക്കു കടന്നു.ചിലര്‍ ഇരുന്നു വായിക്കുന്നു.ചിലര്‍ പുസ്തകത്തിനു മുകളില്‍ കമിഴ്ന്നു കിടന്നാണ് വായന.ശബ്ദം താഴ്ത്തിയാണ് അവര്‍ വായിക്കുന്നത്.നല്ല ശ്രദ്ധയോടെ. കുട്ടികള്‍ വലിയ പുസ്തകത്തില്‍ മുഴുകിയിരിപ്പാണ്.എന്നെ ശ്രദ്ധിക്കുന്നതേയില്ല.എന്തിന്, ഞാന്‍ ഫോട്ടോ എടുത്തപ്പോള്‍ പോലും.

പുസ്തകത്തില്‍ എന്താണെന്നറിയാന്‍ ‍‍ഞാനതിലെ പേജുകള്‍ മറിച്ചു നോക്കി.ചിത്രങ്ങളും മറ്റും ഒട്ടിച്ച് പുസ്തകത്തിന്റെ കവര്‍ ഭംഗിയാക്കിയിരിക്കുന്നു.ഓരോ പുസ്തകവും ഒന്നാം പാഠപുസ്തകത്തിലെ ഓരോ പാഠവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലായി.ആ പാഠം പഠിപ്പിക്കുന്നതിനിടയില്‍ രൂപീകരിക്കപ്പെട്ട ടെക്സ്റ്റുകളാണവ.

സംഭാഷണങ്ങള്‍,വിവരണങ്ങള്‍,ലഘുകഥകള്‍,പാട്ടുകള്‍,പച്ചക്കറികളുടെയുംപഴങ്ങളുടെയും പേരുകള്‍, പക്ഷികള്‍,മൃഗങ്ങള്‍ എന്നിവയൊക്കെ പുസ്തകത്തിലുണ്ട്.
 
ഓരോ പാഠത്തിലൂടെ കടന്നുപോകുമ്പോഴും രൂപീകരിക്കപ്പെട്ട ടെക്സ്റ്റുകള്‍ എഴുതിയ ചാര്‍ട്ടുപേപ്പറുകള്‍ തുന്നിച്ചേര്‍ത്താണ് ടീച്ചര്‍ പുസ്തകം നിര്‍മ്മിച്ചത്.ഒന്നാം ക്ലാസ്സിലെ ഒരു ചെറിയ പാഠപുസ്തകത്തില്‍നിന്നും പത്തുപതിനഞ്ചു വലിയ പുസ്തകങ്ങള്‍ ജന്മംകൊണ്ടിരിക്കുന്നു.ഒന്നാം പാഠം പെറ്റുപെരുകിയിരിക്കുന്നു.

ഈ പുസ്തകങ്ങള്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നു.ആരുടെയും പ്രേരണയില്ലാതെ അവര്‍ താനെ ഈ പുസ്തകങ്ങളെടുത്തു വായിക്കുന്നു.ക്ലാസ്സില്‍ പലവുരു വായിച്ചതായിരിക്കണം.എന്നിട്ടും വായിക്കുന്നു.എന്തായിരിക്കണം കാരണം?
 
കാരണം ഒന്ന്:ഈ പുസ്തകം കുട്ടികളുടേതാണ്.അവരാണ് ഇതിന്റെ രചയിതാക്കള്‍.അവര്‍ പറയുന്ന ടെക്സ്റ്റുകളാണ് ടീച്ചര്‍ എഴുതുന്നത്.പുസ്തകത്തിലെ മിക്കവാറും ടെക്സ്റ്റുകളും ഇങ്ങനെ എഴുതപ്പെട്ടവയാണ്.

കാരണം രണ്ട്:ഇതില്‍ നിറയെ കുട്ടികളുടെ ചിന്തകളാണ്.അവരുടെ ഭാവനകളാണ്.കഥ കേള്‍ക്കുന്നതിനിടയിലുള്ള അവരുടെ മൗനമാണ്. കൂട്ടിച്ചേര്‍ക്കലുകളാണ്.

കാരണം മൂന്ന്:പുസ്തകം വായിക്കുമ്പോള്‍ കുട്ടികള്‍ കഥയുമായി ബന്ധപ്പെട്ട ഓര്‍മ്മകളിലേക്കു തിരിച്ചു പോകുന്നുണ്ടാകണം.അവര്‍ സ്നേഹിച്ച കഥാപ്പാത്രങ്ങളിലേക്ക്,അവരുടെ സന്തോഷങ്ങളിലേക്ക്,അവര്‍ക്കു സംഭവിച്ച ദുരന്തങ്ങളിലേക്ക്...

ഇപ്പോള്‍ അവര്‍ പുസ്തകം ഉറക്കെ വായിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഞാന്‍ കേള്‍ക്കട്ടെയെന്നു കരുതിയായിരിക്കണം. ഉറക്കെ വായിക്കുന്നത് നല്ലതാണ്.അത് കുട്ടികളുടെ ഭാഷണശേഷി വികസിപ്പിക്കും(speech development).

3 comments:

  1. കാനത്തൂരിലെ വിശേഷങ്ങള്‍ വായിക്കാന്‍ തിടുക്കമാണിപ്പോള്‍.വേറിട്ട ശബ്ദം !!! രീതി ശാസ്ത്രത്തിന്റെ നൂതനത്വം .!!! 2008 ല്‍ ഒന്നാം ക്ലാസ്സിലെ പുതിയ പാഠപുസ്തകവും പഠനപദ്ധതിയും പരിചയപ്പെടുത്തിയ സംസ്ഥാന തല ശിലപശാലയില്‍ കേട്ട ഒരു വാക്കാണ്‌ ബിഗ്‌ ബുക്ക്.ആശയപരമായും (കൂടുതല്‍ പേരുടെ പങ്കാളിത്തതോടെയുള്ളത് ) രൂപത്തിലും അന്ന് കേട്ട ബിഗ്‌ ബുക്ക്‌ തന്നെ.5 കൊല്ലം കഴിഞ്ഞ് പുസ്തകം മാറുന്ന ഈ വേളയില്‍ ഈ ബിഗ്‌ ബുക്ക്‌ അന്വര്‍ത്ഥമായി .ഒന്നാം ക്ലാസ്സിലെ ശാന്ത ടീച്ചര്‍ക്ക്‌ അഭിമാനിക്കാം .കാനത്തൂര്‍ പെരുമ കേരളപ്പെരുമ തന്നെ !

    ReplyDelete
  2. Surendran, please continue your good work. You and other teachers of GUPS Kanathur are working hard. You also work creatively and innovatively. People like me have to learn a lot from your innovative practices. I really love the way how you engage the kids physically, mentally and creatively. The classroom atmosphere is lively and student centered.
    Your blog writings are wonderful stories for teacher educators like me and teachers. Please continue telling these kind of stories. As poet Ayyappapanicker said human life is meant for telling interesting stories. I congratulate the students and teachers of GUPS Kanathur. Thank you Surendran
    Dr P.K.Jayaraj, Director, State Institute of English, Kerala

    ReplyDelete
  3. My special congrats to Shantha teacher

    ReplyDelete