ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Friday, 25 September 2015

കാനത്തൂര്‍ പെരുമയോട് വിട



പ്രിയ സുഹൃത്തേ,
'കാനത്തൂര്‍ പെരുമ'യോട് ഞാന്‍ വിട പറയുകയാണ്.ഇക്കാലമത്രയും സ്ക്കൂള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ബ്ലോഗെഴുത്തും.ഓര്‍ക്കാപ്പുറത്തു വന്ന ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ എന്നെയും കുട്ടികളേയും തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.ഞാന്‍ ഈ ബ്ലോഗ് സ്ക്കൂളിനെ തിരിച്ചേല്‍പ്പിക്കുകയാണ്.ഇതിലും നന്നായി ഈ ബ്ലോഗ് തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.


 ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ് എന്ന കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തിയായിരുന്നു ഞങ്ങള്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്.കാനത്തൂര്‍ സ്ക്കൂളിലെ മുഴുവന്‍ അധ്യാപകരുടെയും  അധ്യാപികമാരുടെയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അക്കാദമികമായ കാര്യങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.ആ മാറ്റം ക്ലാസുമുറികളില്‍ വെളിച്ചം പരത്തി.അത്  ഒരു മെഴുകുതിരി ജ്വാലയുടേതുപോലെ  ചെറുതും ശോഷിച്ചതുമായിരിക്കാം.എങ്കിലും ഇരുട്ടിനെ ആട്ടിയകറ്റാന്‍ അതിന്റെ ഇത്തിരി വെട്ടം മതിയായിരുന്നു. 


സ്ക്കൂളിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടപ്പെട്ട ഇടമായി വിദ്യാലയത്തെ മാറ്റിയെടുക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു.കുട്ടികളുടെ വ്യക്തിത്വത്തെ അംഗീകരിച്ചു.അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു.അവധി ദിവസം കഴിഞ്ഞ് സ്ക്കൂളിലേക്ക് ഓടിയെത്താന്‍ ശരിക്കും കുട്ടികള്‍ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.ഒപ്പം രക്ഷിതാക്കളുടേയും നാട്ടുകാരുടേയും വിശ്വാസവും പിന്തുണയും നേടിയെടുക്കാനും സ്ക്കൂളിന് സാധിച്ചു.


'കാനത്തൂര്‍ പെരുമ' എന്ന ബ്ലോഗ് ഞങ്ങളുടെ അന്വേഷണവും പഠനവുമായിരുന്നു.വിദ്യാലയത്തിലെയും  ക്ലാസുമുറിയിലെയും അനുഭവങ്ങളെ ഞങ്ങള്‍ സത്യസന്ധമായി വിശകലനം ചെയ്യാന്‍ ബ്ലോഗിലൂടെ ശ്രമിച്ചു.കുട്ടികളുടെ പക്ഷത്തുനിന്നുകൊണ്ട് പഠനത്തെ  നോക്കിക്കാണാനുള്ള ശ്രമം നടത്തി.ഒരു വിദ്യാലയത്തിന്റെ യാഥാസ്ഥിതികമായ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പഠനത്തെ എങ്ങനെ ആഹ്ളാദകരമായ അനുഭവമാക്കിമാറ്റാം എന്ന ആലോചന നടത്തി.ക്ലാസുമുറികള്‍ പ്രവര്‍ത്തനാധിഷ്ഠിതമാക്കുന്നതില്‍ ഒരു പരിധിവരെ ഞങ്ങള്‍ വിജയിച്ചു.ആ അനുഭവങ്ങളും  ഞങ്ങളുടെ തിരിച്ചറിവുകളും ക്ലാസുമുറിയില്‍ നിന്നുള്ള തെളിവുകളെ മുന്‍നിര്‍ത്തി ബ്ലോഗിലൂടെ വായനക്കാരുമായി പങ്കുവെച്ചു.അത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കി.പൊതുവിദ്യാലയങ്ങള്‍ അതിന്റെ ക്ലാസുമുറികളെയും പഠനത്തെയും എത്ര ഔന്നത്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന വസ്തുത പൊതുസമുഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു.  

ഈ ഉദ്യമത്തിന് ഞങ്ങള്‍ക്ക് കിട്ടിയ പ്രോത്സാഹനവും പിന്തുണയും വളരെ വലുതായിരുന്നു.അതില്‍ പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, അതിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുണ്ട്; തങ്ങളുടെ ക്ലാസുമുറികളെക്കുറിച്ചും കുട്ടികളെക്കുറിച്ചും  നിരന്തരം വേവലാതിപ്പെടുന്ന  അധ്യാപിക/അധ്യാപകന്‍മാരുണ്ട്;വിദ്യാലയത്തെ താത്പര്യപൂര്‍വ്വം നോക്കിക്കാണുന്ന രക്ഷിതാക്കളുണ്ട്; വിദ്യാഭ്യാസ ചിന്തകരുണ്ട്...ഇവര്‍ ഒരു ന്യൂനപക്ഷമായിരിക്കാം.ഇവരുടെ അകമഴിഞ്ഞ പിന്തുണയും പ്രത്സാഹനവുമായിരുന്നു ഞങ്ങളുടെ കരുത്ത്.'കാനത്തൂര്‍ പെരുമ' ഇതിനേക്കാള്‍ പെരുമയോടെ ഇനിയും തുടരും എന്നു നമുക്ക് പ്രത്യാശിക്കാം.

കാനത്തൂര്‍ സ്ക്കൂളിലെ കുട്ടികള്‍ വലിയ പാഠങ്ങളാണ് എന്നെ പഠിപ്പിച്ചത്.അതിന്റെ  ദീപ്തമായ ഓര്‍മ്മകള്‍ ഏതിരുളിലും പ്രകാശം പരത്തിക്കൊണ്ട് നിലനില്‍ക്കും.
 
 ഇനിയും  നമുക്ക്  സംവദിക്കണം.'ജൈവപാഠം' എന്ന പേരില്‍ പുതിയ ഒരു ബ്ലോഗ് ഞാന്‍ ആരംഭിച്ചിരിക്കുന്നു. jaivapadamedu.blogspot.inഎന്നതാണ് വിലാസം.ക്ലാസുമുറിയിലെ അനുഭവങ്ങളെ മുന്‍ നിര്‍ത്തി കുട്ടികളുടെ പഠനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങളും വിശകലനങ്ങളും ഇനിയും തുടരണം.നമ്മുടെ വിദ്യാലയങ്ങളിലും ക്ലാസുമുറികളിലും  എന്തു നടക്കുന്നു എന്നത് പൊതുസമൂഹം അറിയണം.അത് പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ആളുകളുടെ ഒരു കൂട്ടായ്മയായി വളരണം.അതിന് വിദ്യാലയത്തേയും കുട്ടികളേയും സ്നേഹിക്കുന്ന മുഴുവന്‍ ആളുകളുടേയും പിന്തുണ വേണം.

നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്,

സ്നേഹത്തോടെ,
എം.എം.സുരേന്ദ്രന്‍



ജൈവപാഠം 
 

Saturday, 12 September 2015

പൂക്കളിലെ ലിംഗാവയവങ്ങളും പരാഗണവും



ആറാംതരത്തിലെ സയന്‍സ് ക്ലാസ്.
പൂക്കളുടെ വിവിധഭാഗങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും പഠിക്കുകയായിരുന്നു  കുട്ടികള്‍.
ക്ലാസുമുറി ചെമ്പരത്തിപ്പൂക്കള്‍കൊണ്ട് നിറഞ്ഞു. ഓരോരുത്തരുടേയും കൈകളിലുമുണ്ട് ഓരോ പൂവ്.അവര്‍ അതിനെ തിരിച്ചും മറിച്ചും പരിശോധിക്കുകയാണ്.ഇടയ്ക്ക് അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു,ചെമ്പരത്തിപ്പൂവിനെ ആദ്യമായി കാണുമ്പോലെ.കാഴ്ചയെ പൊലിപ്പിക്കാന്‍ ചിലര്‍ ഹാന്‍ഡ് ലെന്‍സിലൂടെയാണ് നോക്കുന്നത്.  


പൂഞെട്ട് മുതല്‍ ദളങ്ങള്‍ വരെ പൂക്കളുടെ പുറമെ കാണുന്ന ഭാഗങ്ങളൊക്കെ കുട്ടികള്‍ പഠിച്ചു കഴിഞ്ഞു.ഇനി പൂവ് അതിന്റെ അകത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യം കണ്ടെത്തണം.അതിന് പൂവിനെ കീറി മുറിക്കണം.
കുട്ടികളുടെ കൈകളിലെ മൂര്‍ച്ചയുള്ള ബ്ലേഡ് പൂവിനെ നെടുകെ പിളര്‍ക്കാന്‍ തുടങ്ങി.



"മാഷെ,ദാ ഇതിനുള്ളില്‍ വെളുത്ത നൂലുപോളുള്ള ഭാഗം.” ആദര്‍ശ്, ഛേദിച്ച ചെമ്പരത്തിപ്പൂവ് എനിക്കു നേരെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു.ഒരു രഹസ്യം കണ്ടുപിടിച്ചതിന്റെ സന്തോഷമായിരുന്നു അവന്റെ മുഖത്ത്. ജനിദണ്ഡിനെക്കുറിച്ചാണ് അവന്‍ പറയുന്നത്.ഒന്നും മുറിഞ്ഞുപോയിട്ടില്ല.നല്ല ഛേദം!
"മാഷെ, ഇതില്‍ നിറയെ കുഞ്ഞുമുട്ടകള്‍..."അണ്ഡാശയം ഹാന്‍ഡ് ലെന്‍സിലൂടെ പരിശോധിച്ചുകൊണ്ട് കീര്‍ത്തന പറഞ്ഞു.അതിലെ ഒവ്യുളുകള്‍ അവള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
"നൂലുപോലുള്ള ഭാഗം അറ്റത്ത് അഞ്ചായി പിരിയുന്നുണ്ട്.” നീരീക്ഷണം സൂക്ഷ്മമാക്കിക്കൊണ്ട് അഭിഷേക് പറഞ്ഞു.


അവര്‍ കണ്ട ഓരോ ഭാഗത്തെക്കുറിച്ചും കുട്ടികള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
"നിങ്ങള്‍ നെടുകെ മുറിച്ച ഈ പൂവിന്റെ ചിത്രം വരയ്ക്കാന്‍ കഴിയുമോ?"ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.



അവരുടെ താത്പര്യം ഒന്നുകൂടി വര്‍ദ്ധിച്ചു.ഹാന്‍ഡ് ലെന്‍സിലൂടെ അവര്‍ പൂവിനെ നിരീക്ഷിച്ചുകൊണ്ട്,സയന്‍സ് നോട്ടുപുസ്തകത്തില്‍ അതിന്റെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.
ചിത്രം വര പൂര്‍ത്തിയായപ്പോള്‍ അതിന്റെ  ഭാഗങ്ങള്‍ അടയാളപ്പെടുത്താനുള്ള ശ്രമം തുടങ്ങി കുട്ടികള്‍.പൂഞെട്ട് മുതല്‍ ദളങ്ങള്‍ വരെ അവര്‍ അടയാളപ്പെടുത്തി.


ബാക്കി ഭാഗങ്ങളുടെ പേരറിയില്ല. പിന്നെയെങ്ങനെ അടയാളപ്പെടുത്തും?
"ഈ ഭാഗങ്ങളുടെ പേര് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?”
ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.



"എന്റെ വിരലില്‍ പറ്റിയിരിക്കുന്ന ഈ മഞ്ഞനിറം പൂമ്പൊടിയാണെന്നറിയാം.” രൂപ അവളുടെ വിരല്‍ത്തുമ്പുകള്‍ നീട്ടിക്കൊണ്ട് പറഞ്ഞു."ദാ,ഇവിടെ നന്നാണ് അതുണ്ടാകുന്നത്."കേസരപുടത്തിലെ പരാഗിയിലേക്ക് ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു.
"മാഷെ, ഞങ്ങളുടെ കൈകളിലും പൂമ്പൊടി പറ്റിയിട്ടുണ്ട്."കുട്ടികള്‍ വിരലുകളുയര്‍ത്തി വിളിച്ചുപറയാന്‍ തുടങ്ങി.



പൂമ്പൊടി എന്താണെന്ന് കുട്ടികള്‍ക്കറിയാം.അത് എവിടെ നിന്നാണ് ഉണ്ടാകുന്നത് എന്നത് അവരെ സംബന്ധിച്ച് പുതിയ അറിവായിരിക്കണം.



ഈ ഭാഗങ്ങളുടെ പേരുകള്‍ കണ്ടെത്താനായിരുന്നു അടുത്ത ശ്രമം.അവര്‍ പാഠ പുസ്തകം തുറന്നു. ഇവയുടെ പേരുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി.അവയെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ചു.അപ്പോഴാണ് അഭിജിത്തിന് ഒരു സംശയം.
"മാഷെ,ലിംഗാവയവം എന്നുവച്ചാല്‍ എന്താണ്?"


പൂക്കളിലെ ആണ്‍ലിംഗാവയവത്തെക്കുറിച്ചും പെണ്‍ലിംഗാവയവത്തെക്കുറിച്ചും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്.ലിംഗാവയവം എന്ന വാക്ക് ആദ്യമായിട്ടാണ് അവന്റെ ശ്രദ്ധയില്‍ പെടുന്നത്.അവന് അത് മനസ്സിലായില്ല.സംശയം സ്വാഭാവികം.

"ആര്‍ക്കെങ്കിലും അറിയുമോ?"ഞാന്‍  എല്ലാവരോടുമായി ചോദിച്ചു.
കുട്ടികള്‍ നിശബ്ദരായിരുന്നു.ആര്‍ക്കുമറിയില്ല.
എങ്ങനെ പറഞ്ഞുകൊടുക്കും? ഞാന്‍ ഒരു നിമിഷം ആലോചിച്ചു.



"അഭിജിത്തിനെ പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഒരവയവമാണ്.ഏതാണത്?”
അവന് കാര്യം മനസ്സിലായി.അവന്‍ ചിരിച്ചു.
"മടിക്കാതെ, പറയൂ...”
"സര്‍,മൂത്രമൊഴിക്കുന്ന...."ബാക്കി അവന്‍ പറഞ്ഞില്ല.എല്ലാവരും അടക്കിച്ചിരിച്ചു.
"അതു തന്നെയാണ് അഭിജിത്തിന്റെ ലിംഗാവയവം.പെണ്‍കുട്ടികളുടേത് അതുപോലെയാണോ?”
"അല്ല.”

വീണ്ടും ചിരി.
"അതുപോലെ പൂക്കളിലും ആണ്‍ലിംഗാവയവവും പെണ്‍ലിംഗാവയവവുമുണ്ട്.”




പിന്നീട് ഓരോരുത്തരും പുതിയ ഒരു പൂവ് വീണ്ടും കീറിമുറിച്ച് അതിലെ ലിംഗാവയവങ്ങള്‍ മാത്രം  വേര്‍പെടുത്തിയെടുത്ത് പ്രദര്‍ശിപ്പിച്ചു.അവയുടെ ചിത്രങ്ങള്‍ വരച്ചു.ഭാഗങ്ങള്‍ അടയാളപ്പെടുത്തി.

പരാഗണവും ബീജസങ്കലനവും എന്താണെന്നതായിരുന്നു അടുത്ത അന്വേഷണം.യൂട്യൂബില്‍ നിന്നും ലഭിച്ച രണ്ടു വീഡീയോകള്‍ കുട്ടികള്‍ക്ക് വിവരശേഖരണത്തിന് ഏറെ പ്രയോജനപ്പെട്ടു. Louie Schwartzberg ന്റെ The hidden beauty of pollination എന്ന   മനോഹരമായ വീഡിയോ പരാഗണകാരികളെക്കുറിച്ചുള്ള വിശദമായ ധാരണ രൂപീകരിക്കാന്‍ സഹായകമായി.  Fertilization in flowering plants എന്ന വീഡിയോ, ബീജസങ്കലനം എന്ന താരതമ്യേന പ്രയാസമുള്ള ആശയം കുട്ടികള്‍ക്കുമുന്നില്‍ ലളിതമായി ആവിഷ്ക്കരിക്കുന്നതായിരുന്നു.
പിന്നീട് ഗ്രൂപ്പുതിരിഞ്ഞ് പരാഗണം നാടകരൂപത്തില്‍ അവതരിപ്പിച്ചു.വ്യത്യസ്തമായ രീതിയിലുള്ള അവതരണമായിരുന്നു ഓരോ ഗ്രൂപ്പിന്റേതും.



പുന്തോട്ടത്തില്‍ നിറയെ പൂക്കള്‍.ആദ്യം വന്ന കുഞ്ഞുപൂമ്പാറ്റയോട് പൂവ് പറഞ്ഞു.'തേന്‍ മുഴുവന്‍ കുടിച്ചു തീര്‍ക്കല്ലേ,ഇനിയുമുണ്ട് വിരുന്നുകാര്‍ വരാന്‍.'വിരുന്നുകാര്‍ ഒന്നൊന്നായി വന്നു.തേനീച്ചകള്‍,വണ്ടുകള്‍,കാറ്റ്...
രംഗം മാറി.മറ്റൊരു പൂന്തോട്ടം.വിരുന്നുകാരെ കാത്തരിക്കുന്ന പൂക്കള്‍.അവരെ വരവേല്‍ക്കല്‍...അപ്പോള്‍ ഒരു തണുത്ത കാറ്റ് വീശി.പരാഗണത്തിന്റെ ആനന്ദം...
'എന്നിലൊരു കുഞ്ഞുണ്ടാകാന്‍ പോകുന്നു.'പൂവ് വിളിച്ചു പറഞ്ഞു...
അതു വഴി കുറേ കുട്ടികള്‍ വന്നു...
'ഹായ്!തോട്ടത്തില്‍ മുഴുവന്‍ പഴങ്ങള്‍.'..അവര്‍ പഴങ്ങള്‍ പറിച്ചു തിന്നു.വിത്തുകള്‍ നിലത്തിട്ടു.പുതിയ കുഞ്ഞു ചെടികള്‍ മുളച്ചു വന്നു.





പിറ്റേ ദിവസം കുട്ടികള്‍  വൈവിധ്യമാര്‍ന്ന പൂക്കളുടെ ശേഖരവുമായാണ് ക്ലാസിലെത്തിയത്.നമുക്കു ചുറ്റുമുള്ള പൂക്കളിലെ ലിംഗാവയവങ്ങള്‍ എങ്ങനെയെല്ലാമാണ് വ്യത്യസ്തമായിരിക്കുന്നത് എന്ന അന്വേഷണത്തിലേക്കായിരുന്നു കുട്ടികള്‍ പിന്നീട് പോയത്.  

ഏകലിംഗ പുഷ്പങ്ങളും ദ്വിലിംഗ പുഷ്പങ്ങളും,ലിംഗാവയവങ്ങളുടെ ക്രമീകരണവും പരാഗണവും തമ്മിലുള്ള ബന്ധം,പൂക്കളുടെ ഘടന പരാഗണത്തിന് എങ്ങനെ സഹായിക്കുന്നു?തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമായി.
കുട്ടികള്‍ സംഘമായി തിരിഞ്ഞ് പൂക്കളെ നിരീക്ഷിച്ചു.


"മാഷെ,എന്തൊരത്ഭുതം!ഓരോ പൂവും എത്ര വ്യത്യസ്തം!ഈ പൂവിന്റെ അണ്ഡാശയവും ജനിപുടവും നോക്കൂ.എത്ര മനോഹരമായി അടുക്കിവെച്ചിരിക്കുന്നു."സര്‍ബത്തും കായയുടെ പൂവ് എനിക്കുനേരെ ഉയര്‍ത്തിപ്പിടിച്ചും കൊണ്ട് വിഷ്ണു പറഞ്ഞു.

പൂക്കളെ ഇത്ര അടുത്ത് നിരീക്ഷിക്കുന്നത് അവന്‍ ആദ്യമായിട്ടായിരിക്കണം.കുട്ടികള്‍ തങ്ങളുടെ  കണ്ടെത്തലുകള്‍ നോട്ടുപുസ്തകത്തില്‍ രേഖപ്പെടുത്തി.  

കായയാകാന്‍ തുടങ്ങുമ്പോള്‍ പൂക്കളില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടാകുക?നിരീക്ഷിച്ച് കണ്ടെത്താനുള്ള ഒരു ഫീല്‍ഡ് ട്രിപ്പായിരുന്നു ഉദ്ദേശിച്ചത്-പച്ചക്കറിത്തോട്ടത്തിലേക്ക്.കോരിച്ചൊരിയുന്ന മഴകാരണം തോട്ടങ്ങളെല്ലാം ശൂന്യം.


അപ്പോഴാണ് സ്ക്കൂള്‍ അടുക്കളയുടെ പിന്നാമ്പുറത്ത് പടുവളം മുളച്ച ഒരു മത്തന്‍ വള്ളി ശ്രദ്ധയില്‍ പെട്ടത്.അതില്‍ നിറയെ പൂക്കളുണ്ട്.ആണ്‍പൂക്കളും പെണ്‍പൂക്കളും.പെണ്‍പൂക്കളില്‍ ചിലത് കുഞ്ഞു മത്തങ്ങകളായി രൂപാന്തരം പ്രാപിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കുട്ടികളേയുംകൂട്ടി ഞാന്‍ അങ്ങോട്ട് ചെന്നു.
"മത്തന്‍ വള്ളിയില്‍ ആണ്‍പൂക്കളാണോ പെണ്‍പൂക്കളാണോ കൂടുതല്‍?"വെറുതെ ഒരു ചോദ്യം ഞാനവര്‍ക്കു മുന്നിലേക്ക് എറിഞ്ഞുകൊടുത്തു.



കുട്ടികള്‍ ആണ്‍പൂക്കളേയും പെണ്‍പൂക്കളേയും വെവ്വേറെ തിരിച്ചറിഞ്ഞു.പിന്നീട് മത്സരിച്ച് എണ്ണാന്‍ തുടങ്ങി.
"പെണ്‍പൂക്കളാണ് കൂടുതല്‍.ഇരുപത്തിനാലെണ്ണം.ആണ്‍പൂക്കള്‍ പത്തൊന്‍പതും.ഇനിയും അനേകം പൂക്കള്‍ വിരിയാനിരിക്കുന്നു."അഭയ പറഞ്ഞു.
"മത്തങ്ങയ്ക്ക് വലുപ്പമുണ്ടാകുന്നത് വണ്ണേയല്ല.ദാ,ഇതിന്റെ അണ്ഡാശയം നോക്കൂ."ഒരു പെണ്‍പൂവിലേക്ക് ചൂണ്ടിക്കൊണ്ട് ശ്രീഹരി പറഞ്ഞു.



പെണ്‍പൂക്കളിലെ വലിയ അണ്ഡാശയംകണ്ട് അവര്‍ അത്ഭുതപ്പെട്ടു.അവര്‍ അതുവരെ കണ്ടപൂക്കള്‍ക്കൊന്നും ഇത്രയും വലിയ അണ്ഡാശയമില്ല.

മത്തന്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ പൂക്കള്‍ക്കുണ്ടാകുന്ന മാറ്റം കുട്ടികള്‍ നിരീക്ഷിച്ചു.ഇതളുകള്‍ ചീഞ്ഞുപോകുന്നത്,പൂഞെട്ടിന് ബലം വയ്ക്കുന്നത്,പുഷ്പാസനം കൊഴിഞ്ഞുപോകുന്നത്...

ആണ്‍പൂവിലെ കേസരപുടം പറിച്ചെടുത്ത് അതിലെ പൂമ്പൊടി പെണ്‍പൂവിലെ ജനിപുടത്തില്‍ പതിപ്പിച്ച്  മത്തന്‍ ചെടിയില്‍ കൃത്രിമ പരാഗണം നടത്തിയതിനുശേഷമാണ് കുട്ടികള്‍ ക്ലാസിലേക്കു തിരിച്ചുപോയത്.

പൂവ് പ്രകൃതിരഹസ്യങ്ങളുടെ ഒരു കലവറയാണ്.അതില്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.പൂവിനെ പഠിക്കുന്നതിലൂടെ,കുട്ടികള്‍ക്കു മുന്നില്‍  പ്രകൃതിരഹസ്യങ്ങളിലേക്കുള്ള ഒരു കിളിവാതില്‍ തുറക്കപ്പെടുകയാണ് ചെയ്യുന്നത്.
പ്രകൃതിവിസ്മയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ അന്വേഷണത്തിന്റെ ആരംഭമായിരിക്കുമത്.






('പൂവില്‍ നിന്ന് പൂവിലേക്ക്' എന്ന പാഠത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്തിയ വീഡിയോകളുടെ ലിങ്ക് ഞങ്ങളുടെ 'കിളിക്കൂട്ടം' എന്ന ബ്ലോഗില്‍ (kilikkoottamkanathur.blogspot.com/ഈ ബ്ലോഗിലെ സൈഡ് ബാറില്‍ 'മറ്റു ബ്ലോഗുകള്‍ 'എന്ന തലക്കെട്ടില്‍ കാണുന്ന GUPS KANATHUR ല്‍ ക്ലിക്കുചെയ്യുക)  'പൂവില്‍ നിന്ന് പൂവിലേക്ക്' എന്ന പോസ്റ്റില്‍ ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്ത് ക്ലാസില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.)



Saturday, 5 September 2015

Durga,Apu and The Train Scene

Creative Expressions in English Language Class-5




The last story of the first unit 'Rains of Love' in standard VI,is 'Making a Mango Pickle' taken from the famous Bengali novel Patherpanchali, written by Bibhuti Bhushan Bandopadhyay. The story explores the bond between two siblings,Durga and her younger brother Apu. Their affection for each other is reflected in their actions. It is this part that the  learners have to read and comprehend by themselves. 

I began the  class by screening a film clip before the children without any introduction. It was the famous train scene from the film 'Patherpanchali'. All the children watched the film clip in pin-drop silence.

  I think the most beautiful long shot in the film is the train scene. It begins with Durga looking up at power lines.  Even with only few dialogues, the scene speaks volumes. Durga walks towards the power line pole and presses her face to it. She  hears a humming sound from the pole. Apu also does the same. Durga and Apu continue to walk through the large  grass.  The grass sways in front of the camera making the setting ideal and aesthetically pleasing to the viewer. The siblings continue to explore the grassy terrace.
Durga gives  a piece of sugar cane to Apu and asks him to eat. That is the only dialogue in the scene. Ray leaves the natural sound of the strong wind in the scene as well. Slowly,mixing up with the sound of the wind,we hear the distant sound of a train. The siblings run towards the railway track to see the train closer. Ray’s close shot of the train moving helps to convey how strongly they  observe this moving object.
The sequences of Apu and his elder sister Durga, exploring their little world and sharing secrets, are the most remarkable aspects of the film.


 After watching the train scene,I turned off the projector and looked at their faces. They were so happy. The scene they had watched had the  power to create a positive feeling in them. All of them were silent. I didn't say anything about the film. Instead, I wrote the following questions on black board.
  • Who are the characters of the film? Can you guess their names?
  • What is their relation?
  • Where are they going?
  • What is their intention to go out?
  • Can you identify the visuals showing their intimacy and love?
  • Do you like the film? Why?

 I put these questions to help them analysing the scene and to write a short note on it. There was no discussion. After reading the questions,Gowri stood up and asked.
“Sir,can we see the film once more?”
“Why not?”
I screened the film clip again. All the children  watched it with great interest.
They started writing. They had no questions or doubts. They finished their notes within 10 minutes.
Their findings can be summarised as follows:

  • This is a black & white old film.
  • The boy and the girl are brother and sister. The boy calls the girl 'Didi' which means sister. They are poor.
  • They are going through a field full of long grasses. It sways in the wind which is a beautiful sight.
  • The girl is bold and mischievous.
  •  The brother always follows the sister. The sister gives him sugar cane to eat. This says  that they  love each other very much.
  • They are going out to watch the train. They see the train for the first time.
  • We like the film very much. It is interesting. We also like the characters of the film.
 Their observations were deep. Even though it was a very short scene, it could create an empathy for Durga and Apu. Children liked these characters from the first shot itself, thanks to the magic craft of the great director Sathyajith Ray.

I told them about the the famous Bengali writer Bibhuti Bhushan Bandopadhyay,his novel Patherpanchali, and how  Sathyajith Ray made his classic film.
I screened two more clips from the film. The famous Rain Scene and a clipping  in which Durga and Apu were eating pickle. They watched the clippings with much interest.

 Now, the children  know who is Durga and Apu,the two unforgettable characters ever made in Indian cinema. It  was the right context to introduce the story.

 I led the children to the story. They began to read the first part of the story. They used dictionaries  to find out the meaning of new words.  After the first reading,Abhishek stood up and said.
“The picture given in the story is wrong.”
“Why?”
“Look, sir.” Pointing to the picture he said. “Durga is holding a mango. It is not correct. In the story she is holding a coconut shell full of mango slices and shows it  to Apu.”
He read aloud the sentence.
He was correct. I congratulated him for finding out the mistake.

When they finished their  reading,I asked them.
“Children,can you say something about the story?”
“Durga and Apu are planning to make  mango pickle.” Aparna said.
“Durga brought some mango pieces in a coconut shell and showed it to Apu. She asked him to bring oil and salt.” Dhanith said.
“Their mother went to ghat,sir.” Athul said. “She is not in the house.”
“Is Durga beautiful?” I asked.
“Yes,sir.” Adithyan said. He read the line. “On her finely shaped face,her eyes shone large like her brother's.”

Most of the children could comprehend the text by themselves. Some of them needed help. I divided the whole class  into seven groups for reading the story again. Members of the groups helped each other while reading .

In this manner,they read the whole story part by part. There were some difficult areas in the story they could not comprehend. We discussed those areas and I gave necessary help.

 I asked. “Children,do you like Durga or Apu?”
“I like both,sir” Jishna said.
“Why?”
“Both are good.” She said.
I asked to the whole class.
Children,can you say something about Durga?
Children thought for a while.
“She is beautiful. She has shining eyes.” Abhijith said.
“She is a mischievous girl.” Gopika said. “She is bold.”
“Sometimes she says lies.” Said Gowri
“She wears  a dirty saree.” Said Devika. “She doesn't comb her hair.”
“She is a wandering girl. She likes tender green mangoes.” Aishwarya said.

 “O.K. Children,now you know Durga well. What about Apu? Do you like him?” I asked.
“Yes,sir. We like him very much.”
“Can you say something about Apu?”
“He is a good boy.” Said Drishya.
“He is an innocent boy.”
“He never tells lies.”
“He likes his sister very much.”
“He always follows his sister.”

Afterwards,they wrote about Durga and Apu. They revised their writings in group and presented in the class.

Next day, I began with another activity. All of them sit in a circle.
“Children, suppose  Apu comes to our class and tells the story. What will he  say?” I asked.
They thought for a while.
Varsha came forward. “I will try,sir.” She said.

She began narrating the story.
“I was playing in the courtyard of my house. Then, I heard Durga calling..There was a coconut shell in her hand with full of mango pieces. She showed it to me......”
Varsha  narrated the story fluently.
Safeeda came and narrated the story in Durga's perspective. Sreehari and Malavika narrated the story in the perspectives of Harihar and Sarbojaya respectively. 

  It was a nice activity for development of speech. Moreover,they might have realised that a story changes when retold through the different perspectives of its characters.

The next task was improvisation of the whole story. They were sitting in a circle, groups were formed with three children and they began to discuss. But I gave no time for planning. Each group came to the centre of the circle and started improvising..

They used their own dialogues and it came out with extreme fluency. Each group presented with a little difference. Their actions,movements and dialogues were different. Some gave a comedy touch to the scene. Thus, they created their own texts from the original. Children enjoyed this activity very much.

At last,Vishnu came to me and asked.
“Sir, what happened to Durga and Apu in the film?”
“Durga died.” I said.
“Died?!” He could not believe it. “How?”
“Because of high fever. She didn't get treatment. You know, they were poor.”
He was silent .
“...Apu? What happened to him,sir?” He asked after a short while.
“Apu and his parents left the village in a bullock-cart. That was the last scene in the film.” I said.
I looked at him. He was sad. He walked, slowly,to his seat.