എബ്രഹാം ലിങ്കണ്‍
മകന്‍ പഠിക്കുന്ന സ്ക്കൂളിന്റെ
ഹെഡ്മാസ്റ്റര്‍ക്ക് അയച്ച കത്ത്
.......................................................................
അവനെ പഠിപ്പിക്കുക,ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ട് എന്ന്.
സമയമെടുത്തേക്കും എന്നെനിക്കറിയാം,എങ്കിലും നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അവനെ പഠിപ്പിക്കുക.കളഞ്ഞുകിട്ടുന്ന അഞ്ചു ഡോളറിലും വിലയുണ്ട് അധ്വാനിച്ച് സമ്പാദിക്കുന്ന ഒരു ഡോളറിന് എന്ന്.
അവനെ പഠിപ്പിക്കുക,തോല്‍വികളെ അഭിമുഖീകരിക്കാന്‍, വിജയങ്ങള്‍
ആസ്വദിക്കാനും.
നിങ്ങള്‍ക്ക് കഴിയുമെങ്കില്‍,അസൂയ എന്ന
വികാരത്തില്‍ നിന്നും അവനെ അകറ്റി നിര്‍ത്തുക.
അവനെ പഠിപ്പിക്കുക,പ്രശാന്തമായ ചിരിയുടെ രഹസ്യം.തന്നെക്കാള്‍ ദുര്‍ബലരായവരെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെയാണ് മെരുക്കാന്‍ ഏറ്റവും എളുപ്പമെന്ന് മനസ്സിലാക്കാന്‍ അവന് അവസരമുണ്ടാക്കുക.
അവനെ പഠിപ്പിക്കുക,പുസ്തകങ്ങളുടെ അത്ഭുതലോകത്തെപ്പറ്റി.ഒപ്പം,പക്ഷികളും പ്രാണികളും പൂവുകളുമെല്ലാമടങ്ങിയ പ്രപഞ്ചത്തിന്റെ നിതാന്ത വിസ്മയത്തെക്കുറിച്ച് ചിന്തിക്കാന്‍ അനുവദിക്കുകയും ചെയ്യുക.
അവനെ പഠിപ്പിക്കുക,നേരല്ലാത്ത വഴികളിലൂടെയുള്ള വിജയങ്ങളേക്കാള്‍ തോല്‍വിയാണ് കൂടുതല്‍ ആദരിക്കപ്പെടുക എന്ന്.
അവനെ പഠിപ്പിക്കുക,മറ്റുള്ളവരെല്ലാം തള്ളിപ്പറഞ്ഞാലും സ്വന്തം ആശയങ്ങളില്‍ വിശ്വാസമുള്ളവനായിരിക്കാന്‍.
അവനെ പഠിപ്പിക്കുക,മാന്യന്മാരോട് മാന്യമായിരിക്കാന്‍;പരുക്കന്മാരോട് പരുക്കനായിരിക്കാനും.
കുഴലൂത്തിനു പിന്നാലെ നടക്കുന്ന ജനക്കൂട്ടത്തെ പിന്തുടരാതിരിക്കാനുള്ള കരുത്ത് എന്റെ മകന് പകര്‍ന്ന് കൊടുക്കാന്‍ ശ്രമിക്കുക.
എല്ലാവരുടേയും വാക്കുകള്‍ക്ക് ചെവികൊടുക്കാനും അവയില്‍ നിന്ന് സത്യത്തിന്റെ അരിപ്പയിലൂടെ ചേറിക്കിട്ടുന്ന നല്ലതു മാത്രം കൈക്കൊള്ളാനും അവനെ പഠിപ്പിക്കുക.
അവനെ പഠിപ്പിക്കുക,ദുഖിതനായിരിക്കുമ്പോഴും എങ്ങനെ ചിരിക്കണമെന്ന്;കണ്ണീരില്‍ ഒട്ടും ലജ്ജ തോന്നേണ്ടതില്ലെന്ന്.
അവനെ പഠിപ്പിക്കുക,ദോഷൈകദൃക്കുകളെ അവഗണിക്കാന്‍;അമിതമായ പുകഴ്ത്തലുകളെ കരുതിയിരിക്കാനും.
അവനെ പഠിപ്പിക്കുക,സ്വന്തം കരുത്തും ബുദ്ധിയും ഏറ്റവും മികച്ച ആവശ്യക്കാര്‍ക്കായി മാത്രം പ്രയോജനപ്പെടുത്താന്‍.ഒപ്പം ഹദയത്തിനും മനസ്സാക്ഷിക്കും ഒരിക്കലും വില പറയാതിരിക്കാനും.
ജനക്കൂട്ടത്തിന്റെ ബഹളത്തിനുനേരെ ചെവി അടച്ചുവെച്ച്,തനിക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം നില്‍ക്കാനും അതിനുവേണ്ടി പൊരുതാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യമായി ഇടപെടുക,പക്ഷേ, ആശ്ലേഷിക്കാതിരിക്കുക.അഗ്നിപരീക്ഷണത്തെ അതിജീവിക്കുമ്പോഴാണല്ലോ യഥാര്‍ത്ഥ ഉരുക്ക് ഉണ്ടാവുന്നത്.
അക്ഷമനായിരിക്കുവാനുള്ള ധൈര്യം അവനുണ്ടാവാന്‍ അനുവദിക്കുക;ധൈര്യവാനായിരിക്കുവാനുള്ള ക്ഷമയുണ്ടാവാനും.
അവനെ പഠിപ്പിക്കുക,അവനവനില്‍ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടായിരിക്കുവാന്‍.എങ്കില്‍ മാത്രമേ അവനില്‍ മനുഷ്യസമൂഹത്തില്‍ വിശ്വാസം ഉണ്ടായിരിക്കുകയുള്ളു.
ഇത് ഒരു ഭാരിച്ച ചുമതലയാണ്;എങ്കിലും താങ്കള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കുക.....
എന്റെ മകന്‍,അവനൊരു കൊച്ചു മിടുക്കനാണ്.
(ഒലീവ് പ്രസിദ്ധീകരിച്ച 'വിദ്യാഭ്യാസ ചിന്തകള്‍' എന്ന പുസ്തകത്തോട് കടപ്പാട്)

Very good message for all of us.
ReplyDeleteLincon...a big salute for you.