ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Wednesday, 25 December 2013

.കളിക്കാനുളള അവസരം കുട്ടികളുടെഅവകാശമാണ്.

കുട്ടികള്‍ക്ക് അവരുടെ ആഹാരം പോലെ പ്രധാനമാണ് കളിയും. എന്നാല്‍ മിക്ക അധ്യാപകരും കളി കുട്ടികളുടെ ആവശ്യമായി അംഗീകരിക്കുന്നില്ല.കുട്ടികള്‍ വെറുതെ കളിച്ചു സമയം കളയുന്നു എന്നാണ് മുതിര്‍ന്നവരുടെ എപ്പോഴുമുളള പരാതി.കളിക്കാനുളള അവസരം കുട്ടികളുടെഅവകാശമാണ്.വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് കളിക്കാനുളളഅവസരം നല്‍കുമ്പോഴാണ്
വിദ്യാലയം ശിശുസൗഹൃദമാകുന്നത്,കുട്ടി വിദ്യാലയത്തെ ഇഷ്ടപ്പെടുന്നത്.വിദ്യാലയം പഠിക്കാന്‍മാത്രമല്ല,കളിക്കാന്‍ കൂടിയുളള ഒരു ഇടമായിരിക്കണം.
കളി വ്യായാമം മാത്രമല്ല ആനന്ദം കൂടിയാണ്.കളിയിലൂടെ ലഭിക്കുന്ന അളവറ്റ ആനന്ദം കുട്ടികളുടെ വൈകാരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.കളിക്കാനുളള അവസരം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ പലതരം പെരുമാറ്റ വൈകൃതങ്ങളും പ്രകടിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.കളിയുടെ നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ കുട്ടി അവന്റെ പെരുമാറ്റത്തെ സ്വയം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.

സംഘംചേര്‍ന്നു പ്രവര്‍ത്തിക്കാനുളള അനന്തസാധ്യതകളാണ് ഓരോകളിയും മുന്നോട്ടുവെക്കുന്നത്.സംഘപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന
കുട്ടി ചില സ്വയം നിയന്ത്രണങ്ങള്‍ക്ക് വിധേയനാകണം.എങ്കിലേ സംഘത്തെ ഒരുമയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.അംഗങ്ങള്‍ക്കിടയില്‍ പരസ്പരവിശ്വാസമുണ്ടായിരിക്കണം.സത്യസന്ധത വേണം.സംഘത്തെ വിജയത്തിലെത്തിക്കണമെങ്കില്‍ ശക്തമായ നേതൃത്വം വേണം.കളിയിലേര്‍പ്പെടുന്ന കുട്ടി കാലാന്തരത്തില്‍ ഈ ഗുണങ്ങളൊക്കെ ആര്‍ജിക്കുന്നു.ഇതു പഠനത്തിനു അത്യന്താപേക്ഷിതമാണ്.

വിദ്യാലയത്തിലെ കളികളെ നോക്കികാണേണ്ടത് ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം.ഞങ്ങളുടെ വിദ്യാലയത്തിനു കളി സ്ഥലമില്ല.ഇതു ഞങ്ങളുടെ പരിമിതിയാണ്.എങ്കിലും ഉളള സ്ഥലത്തു ഞങ്ങള്‍ കുട്ടികളെ കളിപ്പിക്കുന്നു.പ്രത്യേകിച്ചും മുതിര്‍ന്ന കുട്ടികളെ.കളി നിഷേധിക്കപ്പെട്ടവരാണിവര്‍.കളിക്കാനുളള താത്പര്യം എന്നോ നഷ്ടപ്പെട്ടവര്‍.ഇവരെ കളിയിലേക്കു തിരിച്ചുകൊണ്ടുവരിക.... വൈകുന്നേരം 3.30മുതല്‍ 5 മണിവരെയാണ് കളിപ്പിക്കുന്നത്.ആണ്‍ -പെണ്‍ കുട്ടികള്‍ ഒരുമിച്ച്.കുട്ടികള്‍ ഇഷ്ടപ്പെടുന്ന നാടന്‍ കളികള്‍.അവര്‍ നന്നായി ആസ്വദിച്ചു കളിക്കുന്നു.....








അനീസ മിണ്ടാന്‍ തുടങ്ങി..... പരീക്ഷയ്ക്കിടയില്‍ യദു സംശയം ചോദിച്ചു......

അനീസയ്ക്കും യദുവിനും ചിറകു കുരുത്തിരിക്കുന്നു.അവര്‍ക്കും ഇനി മറ്റുളളവര്‍ക്കൊപ്പം പറക്കാം.അതിന്റെ ആവേശത്തില്‍ അനീസ മിണ്ടാന്‍ തുടങ്ങി.അവള്‍ക്ക് ശബ്ദം തിരിച്ചു കിട്ടിയിരിക്കുന്നു.
ഇന്നലെ 'മുന്‍പേ പറക്കാം' ക്ലാസില്‍ അതു സംഭവിച്ചു.അനീസ ബോര്‍ഡിലെഴുതിയ വാക്യങ്ങള്‍ ഉറക്കെ വായിച്ചു.അവളുടെ ശബ്ദം കേട്ട് മറ്റുളളവര്‍ ഞെട്ടി.ഈ ഒച്ച ഇത്രനാള്‍ ഇവള്‍ എവിടെ ഒളിപ്പിച്ചു ?
"അനീസേ അധികം ഒച്ച വേണ്ട. ഓട് പാറും...”
രാഹുലിന്റേതാണ് കമന്റ്.
അതു കേട്ട് അനീസ ചിരിച്ചു.
അനീസ ആറാം ക്ലാസിലാണ്.അവളുടെ അടുത്തകൂട്ടുകാരികളോട് മാത്രം സംസാരിക്കും.കഷ്ടിച്ചു വായിക്കും.എഴുത്തില്‍ മുഴുവന്‍ അക്ഷരത്തെറ്റ്.മാഷ് എന്തെങ്കിലും ചോദിച്ചാല്‍ ഒന്നും മിണ്ടില്ല.വെറുതെ എഴുന്നേറ്റു നില്‍ക്കും.അഥവാ ഉരിയാടിയാല്‍തന്നെ ആരും കേള്‍ക്കില്ല.
ആ അനീസ ഇപ്പോള്‍ ഉറക്കെ വായിക്കാന്‍ തുടങ്ങിയിരിക്കുന്നു......‌

യദു ഏഴാം ക്ലാസിലാണ്.എല്ലാ കാര്യങ്ങളിലും മിടുമിടുക്കന്‍.പഠനത്തിലൊഴികെ.യദുവിന് എഴുത്തും വായനയും പ്രയാസമാണ്.എന്നാല്‍ ഈ കഴിഞ്ഞ പരീക്ഷയ്ക്കിടയില്‍ അവന്‍ സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.ഏഴുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇങ്ങനെയെന്ന് ഗംഗാധരന്‍ മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു....

കാസര്‍ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മുന്‍പേ പറക്കാം പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ് ഈ രണ്ടു കുട്ടികളും.ഇവരെ കൂടാതെ 16കുട്ടികള്‍ വേറെയുമുണ്ട്.രാവിലെ 9 മണിമുതലാണ് ക്ലാസ്. ഒരു മണിക്കൂര്‍.ക്ലാസ് കുട്ടികള്‍ക്ക് ആഹ്ലാദകരമായ അനുഭവമായി മാറുകയാണ്. കുട്ടികള്‍ അവരുടെ ആത്മവിശ്വാസം പതുക്കെ വീണ്ടെടുക്കുകയാണ്.....

Friday, 20 December 2013











സ്കൂള്‍ ബ്ലോഗ് ആരംഭിച്ചു


യറ്റിന്റെ ആഭിമുഖ്യത്തില്‍ ഐ ടി @ സ്കൂളില്‍ വച്ച് നടന്ന പരിശീലനകളരിയില്‍ വച്ച് കാനത്തൂര്‍ ജി യു പി സ്കൂളിന്റെ ബ്ലോഗ് ആരംഭിച്ചു. കാനത്തൂര്‍ പെരുമ എന്നാണ് ബ്ലോഗിന്റപേര്.