സ്ക്കൂളിന്റെ പോയ വര്‍ഷത്തെ/വര്‍ഷങ്ങളിലെ നേട്ടങ്ങള്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ അവതരിപ്പിക്കുക എന്നതാണല്ലോ സ്ക്കൂള്‍ വാര്‍ഷികം കൊണ്ട് ഉദ്ദേശിക്കുന്നത്.പഠനത്തില്‍ കുട്ടികളുടെ മികവുകള്‍,ക്ലാസുമുറിയിലെ ഉത്പ്പന്നങ്ങള്‍,കുട്ടികളുടെ കലാപരമായ കഴിവുകള്‍ തുടങ്ങയവയൊക്കെ അവതരിപ്പിക്കാം.രക്ഷിതാക്കള്‍ അതു കാണും.വിലയിരുത്തും.തങ്ങളുടെ നാട്ടിലെ വിദ്യാലയത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കും.അടുത്ത വര്‍ഷം തന്റെ കുട്ടിയെ ഈ വിദ്യാലയത്തില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കും.
ഇതുമാത്രം മതിയോ?നേരത്തെ പഠിച്ചിറങ്ങിയവരുടെ കലാപ്രകടനങ്ങള്‍ കുട്ടികള്‍ കാണേണ്ടതല്ലേ?സ്ക്കൂള്‍ വാര്‍ഷികം അതിനുള്ള അവസരം കൂടി നല്‍കിയാലോ?ഇവിടെ നിന്നും പഠിച്ചിറങ്ങിയ തങ്ങളുടെ ചേട്ടന്‍മാരുടേയും ചേച്ചിമാരുടേയും കഴിവുകള്‍ കുട്ടികളും വിലയിരുത്തട്ടെ.അപ്പോഴാണ് അത് യഥാര്‍ത്ഥത്തില്‍ സ്ക്കൂള്‍ വാര്‍ഷികമാകുന്നത്.അവിടെ രക്ഷിതാക്കളും നാട്ടുകാരും കേവലം കാഴ്ചക്കാരല്ല.വാര്‍ഷികത്തിലെ സജീവ പങ്കാളികള്‍ കൂടിയാണ്.എങ്കില്‍ സ്ക്കൂള്‍ വാര്‍ഷികം തീര്‍ച്ചയായും ഒരു നാടിന്റെ ആഘോഷമായി മാറും.ഒരു വട്ടംകൂടി തന്റെ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാനുള്ള അവസരമാണ് അത് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.
കാനത്തൂര്‍ സ്ക്കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷികം ഈ രീതിയിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.ഗംഭീരമായ ജനപങ്കാളിത്തവും കലാപരിപാടികളുടെ മേന്മയും വാര്‍ഷികാഘോഷത്തെ അവിസ്മരണീയമാക്കി.പിടിഎ,എംപിടിഎ,എസ്എംസി അംഗങ്ങളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു ഈ വാര്‍ഷികം.വാര്‍ഷികാഘോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത തങ്ങളുടെ പ്രിയ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാഷിനുള്ള യാത്രയയപ്പുകൂടിയായിരുന്നു ഈ വാര്‍ഷികം.
മാര്‍ച്ച് 30ന് വൈകുന്നേരം ആറുമണിക്ക് കേരള കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.ഭവാനി അധ്യക്ഷത വഹിച്ചു.സിനിമ-സീരിയല്‍ നടന്‍ ശ്രീ.ജയന്‍.ആര്‍ കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.
സ്ക്കൂളിന്റെ പത്രം നിറവ് കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബി.എം.പ്രദീപ് സ്ക്കൂള്‍ ലീഡര്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഇ.മണികണ്ഠന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ശ്രീ.തമ്പാന്‍ നന്ദിയും പറഞ്ഞു.
അമ്മമാര്‍ അവതരിപ്പിച്ച തിരുവാതിരക്കളിയോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.കുട്ടികളുടെ വിവിധ കലാപരിപാടികള്‍,നാടകം,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നാടകം,സംഘനൃത്തം,നാടന്‍പാട്ട് എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.പരിപാടികള്‍ രാത്രി വൈകുവോളം നീണ്ടു.വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മുഴുവന്‍ ആളുകള്‍ക്കും ആഘോഷക്കമ്മിറ്റിയുടെ വക വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
No comments:
Post a Comment