ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Saturday 4 January 2014

ജീവിതത്തിലേക്കു തുറക്കുന്ന നേര്‍ക്കാഴ്ചകളുമായി ഫിലിം ക്ലബ്ബ്


ദൃശ്യ മാധ്യമങ്ങള്‍ വികലമാക്കുന്ന കുട്ടികളുടെ കാഴ്ചാശീലങ്ങളെ തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തില്‍ ആരംഭിച്ച ഫിലിം ക്ലബ്ബിന്റെ പ്രവര്‍ത്തനം സജീവമാകുന്നു.കഴിഞ്ഞ നാലു മാസത്തിനിടയില്‍  വിവിധ ഭാഷകളിലായി നിരവധി സിനിമകള്‍ കുട്ടികള്‍ കണ്ടു കഴിഞ്ഞു.ഹ്രസ്വസിനിമകള്‍,ഫീച്ചര്‍ സിനിമകള്‍,ഡോക്യുമെന്ററികള്‍ എന്നിവ ഇതില്‍ പെടും.
ചാര്‍ലി ചാപ്ലിന്റെ മോഡേണ്‍ ടൈംസ് ആയിരുന്നു ഉദ്ഘാടന ചിത്രം.തുടര്‍ന്ന്
ദി ബ്രിഡ്ജ്,പുറം കാഴ്ചകള്‍,ഹാപ്പി ജേര്‍ണി (കേരള കഫേ )സേതുലക്ഷ്മി
 (5സുന്ദരികള്‍), ചില്‍ഡ്രന്‍ ഓഫ് ഹെവന്‍( ഇറാന്‍ )ദി റെഡ് ബലൂണ്‍,
ദി ഡ്രീംസ്,മലാല യൂസഫ് സായ്,കേള്‍ക്കുന്നുണ്ടോ തുടങ്ങിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
ഓരോ പ്രദര്‍ശനത്തിനു ശേഷവും സിനിമയുമായി ബന്ധപ്പെട്ട് കുട്ടികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയുണ്ടാകും.സിനിമയുടെ തീം, കഥാപാത്രങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ചര്‍ച്ച.ആഴ്ച്ചയില്‍ ഒരു തവണയാണ് പ്രദര്‍ശനം.
കുട്ടികള്‍ ആവേശത്തോടെയാണ് സിനിമയെ സ്വീകരിക്കുന്നതും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതും.

ഫിലിം ക്ലബ്ബിന്റെ ഉദ്ദേശ്യങ്ങള്‍ ഇവയാണ്
കുട്ടികളുടെ പ്രായത്തിനു യോജിച്ച നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
ഓരോ സിനിമയെയും വിശകലനം ചെയ്യുന്ന ചര്‍ച്ചകള്‍ സംഘടിപ്പിക്കുക.
ജനപ്രിയ സിനിമ സീരിയലുകളെ വിശകലനം ചെയ്യുകയും അതിലെ പ്രതിലോമ പരത തുറന്നു കാട്ടുകയും ചെയ്യുക.
സിനിമകളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
ചലച്ചിത്ര ആസ്വാദന ക്യാമ്പ് സംഘടിപ്പിക്കുക.
ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തുകയും വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക.






No comments:

Post a Comment