ക്ലാസ് പി ടി എ യോഗം ജനു.17 വെള്ളിയാഴിച്ചു ഉച്ചയ്ക്ക് 2.30 ന്


ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും..... ....

Monday 13 January 2014

ചെമ്പന്‍ പ്ലാവിന്റെ സങ്കടങ്ങള്‍




നാടകാസ്വാദനം
                                            
ഉണ്ണിമായ കെ
VII B

                                                         


പ്രകൃതിയുമായും അധ്വാനവുമായും ബന്ധപ്പെട്ടതായിരുന്നു അടുത്തകാലം വരെ കേരളീയരുടെ ജീവിത ശൈലി.ശാസ്ത്രസാങ്കേതികവിദ്യ വളരുകയും
അവയെല്ലാം ധനസമ്പാദനത്തിനുള്ള ഉപകരണങ്ങളാവുകയും ചെയ്തതോടെ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധവും അറ്റുപോയി.ഇത് മനുഷ്യജീവിതത്തിലുണ്ടാക്കുന്ന താളപ്പിഴകള്‍ ചെറുതല്ല.ഈതിരിച്ചറിവ് പകര്‍ന്നുതരുന്നതാണ് ചെമ്പന്‍പ്ലാവ് എന്ന നാടകം.മലയാളത്തിന്റെ പ്രിയ കഥാകൃത്ത് കാരൂര്‍എഴുതിയ നാടകം സംവിധാനം ചെയ്തത് ഉദയന്‍ കുണ്ടംകുഴിയാണ്.അവതരിപ്പിച്ചതോ ഞങ്ങളുടെ സ്കൂളിലെ മിടുക്കരായ കുട്ടികളും.
പണ്ട് ഒരു കാലമുണ്ടായിരുന്നു.ആണ്ടിക്കുട്ടിയുടെയും കൊച്ചുവറീതിന്റെയും കാലം.രണ്ടു കുടുംബങ്ങളെയും ഇണക്കി ചേര്‍ത്തത് അധ്വാനമായിരുന്നു.അവര്‍ ഒരുമിച്ചുകിണര്‍കുഴിച്ചു.ഒരു പ്ലാവിന്‍ തൈ നട്ടുപിടിപ്പിച്ചു.അതു ചെമ്പന്‍ പ്ലാവായി വളര്‍ന്നു.
കാലഘട്ടം ഒന്നുമാത്രമല്ല.പലതാണ്.അതുകൊണ്ടു ഇത് അവറാച്ചന്റെയും ഭാസ്ക്കരന്റെയും കാലം.രണ്ടാം തലമുറ.പ്രകൃതിയുമായി ഇണങ്ങി ജീവിച്ച സുല്‍ത്താന്‍മാര്‍ മണ്‍മറയുമ്പോള്‍ പ്രകൃതിയെ നശിപ്പിക്കുന്ന സുല്‍ത്താന്‍മാര്‍ വരുന്നു.അതോടെ അവരുടെ ജീവിതത്തിലും താളപ്പിഴകള്‍ സംഭവിച്ചു.വഴക്കായി വക്കാണമായി.ഒടുവില്‍ കോടതിയും കയറി.
 ഒരു രാത്രിയില്‍ ആരോടോ വാശി തീര്‍ക്കാനെന്നപോലെ ഭാസ്ക്കരന്‍ ചെമ്പന്‍പ്ലാവിന്റെ കൊമ്പില്‍ തൂങ്ങിമരിച്ചു. അതിനിടയില്‍ ചെമ്പന്‍പ്ലാവ് പൂത്തു.ആനക്കുട്ടിയുടെ വലുപ്പമുള്ള ചക്കയുണ്ടായി.അവറാച്ചന്റെ ഭാര്യ ത്രേസ്യാമ്മ ചക്ക തിന്നുന്നത് ഭാസ്ക്കരന്റെ മക്കള്‍ കൊതിയോടെ നോക്കി.ഒരു ചുളപോലും അവള്‍ ആ കുഞ്ഞുങ്ങള്‍ക്ക് കൊടുത്തില്ല.ഭാസ്ക്കരന്റെ ഭാര്യ പാറുക്കുട്ടി ഒരു തീരുമാനമെടുത്തിരുന്നു.അവനോന്‍ അനുഭവിക്കാത്തത് നശിപ്പിക്കണം എന്നാണല്ലോ. ചെമ്പന്‍പ്ലാവിനെ വിഷംകുത്തിവെച്ച് ഉണക്കുക.ഒരു രാത്രിയില്‍ അവള്‍ അതു ചെയ്തു.മനം മാറ്റം വന്ന ത്രേസ്യാമ്മ ചക്കയുമായി പാറുക്കുട്ടിയുടെ മക്കളെ വിളിക്കന്നു.അപ്പോഴേക്കും വൈകിപ്പോയിരുന്നു.ചെമ്പന്‍പ്ലാവിന്റെ മരണരംഗത്തോടൊണ് നാടകം അവസാനിക്കന്നത്.
കുട്ടികളുടെ അഭിനയ മികവുകൊണ്ട് ഒരോ കഥാപാത്രവും രംഗത്ത് തിളങ്ങി.ചെമ്പന്‍ പ്ലാവിന്റെ അന്ത്യരംഗം അനഘ അവതരിപ്പിച്ചത് കണ്ടപ്പോള്‍ ഏവരുടെയും കണ്ണുനിറഞ്ഞു.നാടകത്തിലെ ഓരോ കഥാപ്പാത്രവും നമ്മുടെ മനസ്സില്‍ ഏറെ നാള്‍ ജീവിക്കും .സംശയമില്ല.ചെമ്പന്‍ പ്ലാവ് ഒരു പ്രതീകമാണ്.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജീവസുറ്റ ബന്ധത്തിന്റെ പ്രതീകം.



ചെമ്പന്‍ പ്ലാവ്  നാടകസംഘം

No comments:

Post a Comment